ഇന്ത്യന്‍ വിപണിയില്‍ പുതിയ ബ്രാന്‍ഡ് അവതരിപ്പിച്ച് കൊണ്ട് വന്‍തിരിച്ചു വരവിനൊരുങ്ങിയിരിക്കുകയാണ് കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്സ് ബ്രാന്‍ഡ് ആയ മൈക്രോമാക്സ്. ഒരു പടി കൂടി ആത്മനിര്‍ഭര്‍ഭാരത് എന്ന നയം സാക്ഷാല്‍ക്കരിക്കുന്നതിന് അടുക്കുന്ന കേന്ദ്രം അംഗീകരിച്ച പിഎല്‍ഐ പദ്ധതിയുടെ ചുവടു പിടിച്ചാണ് ഇപ്പോൾ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
'ഇന്‍ എന്ന ബ്രാന്‍ഡിലൂടെ ഇന്ത്യന്‍ വിപണിയിലെ തിരിച്ചു വരവില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഇന്ത്യ എന്ന വാക്ക്‌അ ല്ലെങ്കില്‍ 'ഇന്‍'എന്നത് ഞങ്ങള്‍ക്ക് ഉത്തരവാദിത്ത ബോധം പകരുന്നു. ഇത് ഒരു ബില്യണ്‍ പ്രതീക്ഷകളുടെ ഭാരമാണ്. എന്നാല്‍ എന്തിനേക്കാളും വലുത് അത് നല്‍കുന്ന അഭിമാനമാണ്. 'ഇന്‍' മൊബൈല്‍ ഉപയോഗിച്ച് ഇന്ത്യയെ വീണ്ടും ആഗോള സ്മാര്‍ട്ട്‌ഫോണ്‍ ഭൂപടത്തില്‍ എത്തിക്കുക എന്നതാണ്ഞങ്ങളുടെശ്രമം.' മൈക്രോമാക്‌സിന്റെ സഹസ്ഥാപകനായ രാഹുല്‍ശര്‍മ തുറന്ന് പറഞ്ഞു.
500 കോടി രൂപയുടെ നിക്ഷേപം സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്കുള്ള തന്ത്രപരമായ പുനഃപ്രവേശനം തുടങ്ങുന്നതിന് നടത്തുന്നതിന് മൈക്രോമാക്സ് പദ്ധതിയിടുന്നുണ്ട്. പൂര്‍ണ്ണമായും ഉല്‍പ്പന്നങ്ങള്‍ പുതുതലമുറ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി നിര്‍മ്മിക്കും. ഒരു പുതിയ ശ്രേണി സ്മാര്‍ട്ട്‌ഫോണുകള്‍ 'ഇന്‍' ബ്രാന്‍ഡിന് കീഴില്‍ അവതരിപ്പിക്കും.
ഇന്ത്യയിലെ 2 സ്ഥലങ്ങളില്‍ ഭിവാടി, ഹൈദരാബാദ് എന്നിവയുള്‍പ്പെടെ അത്യാധുനിക ഉല്‍പാദന സൗകര്യങ്ങള്‍ മൈക്രോമാക്‌സിനുണ്ട്. ബ്രാന്‍ഡിന് പ്രതിമാസം 2 ദശലക്ഷത്തിലധികം ഫോണുകള്‍ നിര്‍മ്മിക്കാനുള്ള ശേഷി ഉണ്ട്. അതോടൊപ്പം ഇന്ത്യയിലുടനീളം നിലവില്‍ പതിനായിരത്തിലധികം ഔട്ട്‌ലെറ്റുകളും ആയിരത്തിലധികം സേവനകേന്ദ്രങ്ങളും ;ലഭ്യതയിലാണ്.