രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളില്‍പ്പെട്ട കമ്പനികളിലൊന്നാണ് മാരുതി സുസൂക്കി. വിപണിയില്‍ വലിയ വെല്ലുവിളി നേരിടുന്ന മാരുതി അടക്കമുള്ള കമ്പനികള്‍ ഉത്പ്പാദനം കുറക്കാനും, വാഹന പ്ലാന്റേഷന്‍ അടക്കമുള്ളവ പൂട്ടാനുമുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. വാഹന വിപണിയില്‍ നേരിടുന്ന ശക്തമായ സമ്മര്‍ദ്ദവും, ഇടിവും കാരമവുമാണ് മാരുതി അടക്കമുള്ള കമ്പനികള്‍ ഉത്പ്പാദനം കുറക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടുള്ളത്. തുടര്‍ച്ചായി അഞ്ചാം മാസവും ഉത്പ്പാദനം കുറക്കാനുള്ള കടുത്ത തീരുമാനമാണ് കമ്പനി ഇപ്പോള്‍ എടുത്തിട്ടുള്ളത്.
ലൈറ്റ് കൊമേഴ്ഷ്യല്‍ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ഉത്പ്പാദനം ജൂണില്‍ 15.6 ശതമാനം എത്തിച്ച് 1,11,917 യൂണിറ്റിലേക്കെത്തുകയും ചെയ്തു. പാസഞ്ചര്‍ വാഹനങ്ങളുടെ ഉത്പ്പാദനം 16.34 ശതമാനമായി കുറക്കുകയും ചെയ്തു.
കമ്പനിയുടെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട വാഹനങ്ങളുടെ ഉത്പ്പാദനം കുറക്കാന്‍ തന്നെയാണ് ഇപ്പോള്‍ തീരുമാനം എടുത്തിട്ടുള്ളത്. വിപണി രംഗത്തെ നേട്ടമനുസരിച്ച് മാത്രമേ കൂടുതല്‍ വാഹനങ്ങളുടെ ഉതപ്പാദനം നടത്തുവെന്നാണ് കമ്പനി ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. വിപണിയില്‍ നേട്ടം കൊയ്യാന്‍ സാധിക്കാത്തത് മൂലം വാഹനങ്ങള്‍ ഫാക്ടറികളില്‍ കെട്ടിക്കിടക്കുന്നുമുണ്ട്.
വാഹന വിപണിയിലെ പ്രതിസന്ധി മൂലം രാജ്യത്തെ വാഹന പ്ലാന്റുകള്‍ അടച്ചുപൂട്ടാനുള്ള തയ്യാറെടുപ്പിലുമാണ് വിവിധ കമ്പനികള്‍. പ്രമുഖ വാഹന നിര്‍മ്മാതാക്കളുടെ പ്ലാന്റുകള്‍ അടച്ചുപൂട്ടപ്പെടുമ്പോള്‍ വാഹന വിപണി ഇന്നേവരെ നേരിടാത്ത പ്രതിസന്ധികളാകും നേരിടാന്‍ പോകുന്നത്. രാജ്യത്തെ മുന്‍നിര പാസഞ്ചര്‍ വാഹനങ്ങളുടെയും, ഇരുചക്ര വാഹനങ്ങളുടെയും ഫാക്ടറികളാണ് അടച്ചുപൂട്ടാന്‍ പോകുന്നത്. കണക്കുകള്‍ പ്രകാരം അഞ്ച് ലക്ഷത്തിലധികം വാഹനങ്ങള്‍ ഫാക്ടറികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
വില്‍പ്പനയില്‍ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് മിക്ക വാഹനങ്ങളും ഫാക്ടറികളിലാണുള്ളത്. 30 ലക്ഷത്തില്‍ കൂടുതല്‍ ഇരു ചക്ര വാഹനങ്ങളും ഫാക്ടറികളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ടാറ്റാ മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര , മാരുതി സുസൂക്കി എന്നീ കമ്പനികളുടെ പ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം എടുത്തിരുന്നതായാണ് വിവരം.