സ്വന്തം ഉപയോക്താക്കളെ കൂട്ടത്തോടെ നഷ്ടമായി രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള്‍. ട്രായിയുടെ ഏപ്രിൽ മാസത്തിലെ കണക്കുകൾ പ്രകാരം ഉപയോക്താക്കളെ പിടിച്ച് നിര്‍ത്താന്‍ സാധിച്ച രണ്ട് കമ്പനികള്‍ റിലയന്‍സ് ജിയോയും, സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള ബിഎസ്എന്‍എല്ലും മാത്രമാണ്. അതേ സമയം ബാക്കിയുള്ള കമ്പനികള്‍ എല്ലാം വരിക്കാരുടെ എണ്ണത്തില്‍ ഇടിവ് നേരിട്ടു.
ഏറ്റവും കൂടുതൽ വരിക്കാരുള്ള വോഡഫോൺ–ഐഡിയ കമ്പനികൾക്ക് എപ്രില്‍ മാസത്തില്‍ നഷ്ടമായത് 15.82 ലക്ഷം വരിക്കാരെയാണ്. എയർടെല്ലിന് ഇത് 32.89 ലക്ഷം വരിക്കാരാണ്
ഇൻ കമിങ് കോളുകൾ ലഭിക്കാൻ ചില ടെലികോം കമ്പനികൾ പ്രതിമാസ റീചാർജ് നിർബന്ധമാക്കിയിരുന്നു. ഇതോടെ ഇരട്ട സിം ഉള്ള പലരും റീചാര്‍ജ് ചെയ്യാതെ കണക്ഷന്‍ ഉപേക്ഷിക്കുന്ന സ്ഥിതി ഉണ്ടായി എന്നാണ് ഈ നഷ്ടത്തെക്കുറിച്ചുള്ള വിലയിരുത്തല്‍.
അതേ സമയം ഇന്‍കമിംഗ് സംവിധാനത്തിന് ജിയോയ്ക്കും ബിഎസ്എൻഎല്ലിനും പ്രതിമാസം റീചാർജ് ചെയ്യേണ്ടതില്ല എന്നതിനാല്‍ ഇവര്‍ ഉപയോക്താക്കളെ പിടിച്ച് നിര്‍ത്തുന്നു. ഏപ്രിൽ ജിയോയ്ക്ക് 80.82 ലക്ഷം അധിക വരിക്കാരെയാണ് ലഭിച്ചത് ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 31.48 കോടിയായി.
രാജ്യത്തെ മൊത്തം ടെലികോം കമ്പനികളുടെ വരിക്കാരുടെ എണ്ണം 116.23 കോടിയാണ്. എയർടെല്ലിന്റെ ആകെ വരിക്കാർ 32.19 കോടിയാണ്. വോഡഫോൺ ഐഡിയ ബിഎസ്എൻഎല്ലിന്‍റെ മൊത്തം വരിക്കാർ 11.59 കോടിയാണ്.