Latest News

യുവാക്കളുടെ സ്പന്ദനമായ ജാവ തിരികെ വരുന്നു..!വിന്റേജ് ഹീറോയെ തിരികെയെത്തിക്കുന്നത് മഹേന്ദ്ര ബുള്ളറ്റിന് ഭീഷണിയാകും ഈ സൂപ്പര്‍ താരം

Malayalilife
യുവാക്കളുടെ സ്പന്ദനമായ ജാവ തിരികെ വരുന്നു..!വിന്റേജ് ഹീറോയെ തിരികെയെത്തിക്കുന്നത് മഹേന്ദ്ര ബുള്ളറ്റിന് ഭീഷണിയാകും ഈ സൂപ്പര്‍ താരം

ഒരു കാലഘട്ടത്തില്‍ യുവാക്കളുടെ സ്പന്ദനമായിരുന്നു ജാവ ബൈക്ക്. എഴുപതുകളിലെ വിന്റേജ് ഹിറോയെ വീണ്ടും നിരത്തിലെത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് മഹേന്ദ്ര കമ്പനി . 1.5 ലക്ഷം രൂപ വരെ സ്റ്റാര്‍ട്ടിങ് പ്രൈസുമായി ജാവ വരുമ്പോള്‍ വെല്ലുവിളി ഉയരുന്നത് ബുള്ളറ്റിനാണ്.


നിരത്തുകളില്‍ തമ്പുരാനായി വിലസിയിരുന്ന ചുള്ളനാണ് ജാവ. 70കളിലെ കോളേജ് പരിസരം മുതല്‍ വെള്ളിത്തിര വരെ പിടിച്ചടക്കിയ പടക്കുതിര. പഴമയുടെ തിളക്കത്തിന് മങ്ങല്‍ വരുത്താതെ പുത്തന്‍ ഗെറ്റപ്പില്‍ ജാവ 300 നിരത്തിലിറങ്ങാന്‍ തുടങ്ങുമ്പോള്‍ വാഹനപ്രേമികളുടെ ഉള്ളില്‍ ആഘോഷ തിമിര്‍പ്പാണ്. ചെക്ക് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡിനെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് മഹീന്ദ്രാ ഗ്രൂപ്പാണ്. 

കഴിഞ്ഞ കുറച്ചധികം മാസങ്ങളായി ജാവയുടെ തിരിച്ച് വരവിനെ കുറിച്ച് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. നാളുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് പുത്തന്‍ ജാവയെ ഇപ്പോള്‍ കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്. ബൈക്കിന്റെ ചിത്രങ്ങളും മറ്റ് സ്‌ക്രീന്‍ ഷോട്ടുകളും സമൂഹ മാധ്യമങ്ങളില്‍ നേരത്തെ പ്രചരിക്കുന്നുണ്ടായിരുന്നു. 293 സിസിയില്‍ സിംഗിള്‍ എഞ്ചിനോടു കൂടിയ ബൈക്കിന് 27 ബിഎച്ച്പി 28എന്‍എം ടോര്‍ക്കുമാണ്. 

70കളിലെ ബൈക്കിന്റെ ഡിസൈനില്‍ നിന്നും അധികം വ്യത്യാസമൊന്നും പുത്തന്‍ ജാവയില്‍ വരുത്തിയിട്ടില്ല. പുറം മോഡിയില്‍ അധികമായി കയറിയിരിക്കുന്നത് കാലത്തിനൊത്ത് മാറ്റം കൊണ്ടുവന്ന ഡിസ്‌ക് ബ്രേക്കുകളും മറ്റുമാണ്. സാധാരണ ജാവയ്ക്ക് 1.55 ലക്ഷം, ജാവ 42 ക്ലാസിക്കിന് 1.65 ലക്ഷം, പാരേഖ് മോഡലിന് 1.89 ലക്ഷം എന്നിങ്ങനെയാണ് എക്സ് ഷോറും വില. ജാവയും ജാവ 42ഉം 9 നിറങ്ങളിലാണ് വരുന്നത്.  മഹീന്ദ്രയുടെ കീഴിലുള്ള ക്ലാസിക്ക് ലെജന്റ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ജാവ വിതരണം ചെയ്യുന്നത്.

Read more topics: # java bike come back
java bike come back

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES