Latest News

ജനുവരി 1 മുതല്‍ വിവിധ ഫോണുകളില്‍ നിന്ന് വാട്‌സാപ്പ് ഒഴിവാക്കും

Malayalilife
ജനുവരി 1 മുതല്‍ വിവിധ ഫോണുകളില്‍ നിന്ന് വാട്‌സാപ്പ് ഒഴിവാക്കും

ഒഎസ്, ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പഴയ പതിപ്പുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനാണ് ഫേസ്ബുക്ക് നിയന്ത്രണത്തിലുള്ള വാട്ട്‌സ്ആപ്പ് തീരുമാനം. ജനുവരി 1 2020 മുതല്‍ വിന്‍ഡോസ് ഫോണുകളില്‍ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്തും. വിന്‍ഡോസ് ഫോണ്‍ സപ്പോര്‍ട്ട് മൈക്രോസോഫ്റ്റ് തന്നെ പൂര്‍ണ്ണമായും അവസാനിപ്പിച്ചിരിക്കുകയാണ്. അതായത് ഇപ്പോഴും വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നവരുടെ ഫോണിലെ വാട്ട്‌സ്ആപ്പ് ജനുവരി 1 മുതല്‍ പൂര്‍ണ്ണമായും നിലയ്ക്കും.

ഇതിന് പുറമേ ആന്‍ഡ്രോയ്ഡ് 2.3.7 പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ വാട്ട്‌സ്ആപ്പ് ഫെബ്രുവരി 1, 2020 മുതല്‍ ലഭ്യമാകില്ല. ഇതിനൊപ്പം ആപ്പിള്‍ ഐഫോണ്‍ ഐഒഎസ് 8 പ്രവര്‍ത്തിക്കുന്ന ഫോണുകളിലും വാട്ട്‌സ്ആപ്പ് ഈ തീയതി മുതല്‍ ലഭിക്കില്ല. 2019 അവസാനത്തോടെ ചില ഒഎസ് പതിപ്പുകള്‍ ഉള്ള ഫോണുകളില്‍ നിന്നും തങ്ങളുടെ പിന്തുണ പൂര്‍ണ്ണമായും പിന്‍വലിക്കും എന്നാണ് വാട്ട്‌സ്ആപ്പ് അറിയിക്കുന്നത്. 

Read more topics: # january one,# watsapp
january one watsapp

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക