Latest News

ഐഫോണ്‍ 12 സീരിസ് ഒക്ടോബര്‍ 13ന് പുറത്തിറങ്ങും

Malayalilife
 ഐഫോണ്‍ 12 സീരിസ്  ഒക്ടോബര്‍ 13ന് പുറത്തിറങ്ങും

വര്‍ഷത്തെ പ്രീമിയം ഐഫോണുകളായ ഐഫോണ്‍ 12 സീരിസ് വീണ്ടും  അനാവരണം ചെയ്യാൻ തയ്യാറെടുത്ത് ആപ്പിള്‍ രംഗത്ത് . ഒക്ടോബര്‍ 13ന് നടത്താനിരിക്കുന്ന വെര്‍ച്വല്‍ ചടങ്ങിനുള്ള ക്ഷണക്കത്തുകള്‍  ഹൈ, സ്പീഡ് ('Hi, Speed') എന്ന പദപ്രയോഗവുമായാണ് അയച്ചിരിക്കുന്നത്. ലൈവ് സ്ട്രീം ചെയ്യുകയായിരിക്കും കമ്പനിയുടെ സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ നടക്കുന്ന ചടങ്ങ്  ഇത്തവണ.  ചടങ്ങുകള്‍ ആരംഭിക്കുന്നത് ഇന്ത്യന്‍ സമയം രാത്രി 10:30 മുതലായിരിക്കും. ഏറ്റവും പുതിയ അഭ്യൂഹങ്ങള്‍ അനുസരിച്ച് പുതിയ ഐഫോണുകള്‍ക്കൊപ്പം ചെറിയൊരു ഹോംപോഡ് സ്പീക്കറും, ചെവി മൂടിയിരിക്കുന്ന ഹെഡ്‌ഫോണുകളും, ആപ്പിള്‍ ടിവി സ്ട്രീമിങ് ബോക്‌സും, ലൊക്കേഷന്‍ ട്രാക്കിങ് ഉപകരണവും പുറത്തെടുത്തേക്കുമെന്നാണ്  പറയുന്നത്. 

ഐഫോണ്‍ 12 സീരിസ് ആയിരിക്കും ചടങ്ങിലെ പ്രധാന  താരം . ആപ്പിള്‍ പുറത്തെടുത്തേക്കുമെന്ന്  5.4-ഇഞ്ച് ഐഫോണ്‍, 6.1-ഇഞ്ച് ഐഫോണ്‍, 6.1-ഐഫോണ്‍ പ്രോ, 6.7-ഇഞ്ച് ഐഫോണ്‍ പ്രോ മാക്‌സ് എന്നീ മോഡലുകളാണ് കരുതുന്നത്. നിലവിൽ ഉപഭോക്താക്കൾ  എല്ലാ മോഡലുകളുടെയും ഫീച്ചറുകള്‍ പുതുക്കിയിട്ടുണ്ടെന്നും, പുതിയ ഡിസൈനായിരിക്കും ഇവയ്‌ക്കെന്നും വിശ്വസിക്കപ്പെടുന്നു.  ഈ വര്‍ഷത്തെ പുതുമകളിലൊന്ന് എന്ന് പറയുന്നത് പ്രോ നിരയില്‍ ഉപയോഗിക്കാന്‍ പോകുന്ന ലിഡാര്‍ (LiDAR) സെന്‍സറായിരിക്കാം. ഇത് ഫോണുകളുടെ 3ഡി ഡെപ്ത് മാപ്പിങ് കരുത്ത് കൂടുതൽ വർധിപ്പിക്കുകയും ചെയ്യുന്നു.

iPhone 12 series, will be released, on October 13th

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക