Latest News

കിടിലന്‍ തിരിച്ചുവരവിനൊരുങ്ങി എച്ച്ടിസി; വൈല്‍ഡ് ഫയര്‍ എക്‌സിന്റെ പുത്തന്‍ പതിപ്പിന് ഇന്ത്യയില്‍ വന്‍ സ്വീകരണം ലഭിക്കുമോ?

Malayalilife
topbanner
കിടിലന്‍ തിരിച്ചുവരവിനൊരുങ്ങി എച്ച്ടിസി; വൈല്‍ഡ് ഫയര്‍ എക്‌സിന്റെ പുത്തന്‍ പതിപ്പിന് ഇന്ത്യയില്‍ വന്‍ സ്വീകരണം ലഭിക്കുമോ?

എച്ച്ടിസി ലൈസന്‍സിങ് ഷെന്‍സണ്‍ ആസ്താന കമ്പനിയായ ഇന്‍വണ്‍ ടെക്ക്‌നോളജിയ്ക്ക് വിറ്റ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ വമ്പന്‍ തിരിച്ച് വരവിന് ഒരുങ്ങുകയാണ് കമ്പനി. എച്ച്ടിസി വൈല്‍ഡ് ഫയര്‍ എക്‌സിന്റെ പുത്തന്‍ പതിപ്പ് രംഗത്തിറക്കിയാണ് സ്മാര്‍ട്ട് ഫോണ്‍ താരം ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഒരുങ്ങുന്നത്. ആഗസ്റ്റ് 22 മുല്‍ ഫ്‌ളിപ്പ്കാര്‍ട്ട് അടക്കമുള്ള ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമിലും ഫോണ്‍ ലഭ്യമാകും. നോക്കിയ വന്നതു പോലെ എച്ച്ടിസിയും വന്‍ തിരിച്ചു വരവ് നടത്തുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

വൈല്‍ഡ് ഫയര്‍ എക്‌സ് 4 ജിബി, 3 ജിബി എന്നീ വേരിയന്റുകളിലാണ് എത്തുന്നത്. ഇതിന് 12,999 രൂപയും 9999 രൂപയുമാണ് ഇവയുടെ വില. ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രോയോടാണ് എച്ച്ടിസി മത്സരിക്കുക.  ചൈനീസ് വിപണന കമ്പനിയായ ഇനോണ്‍ ടെക്നോളജിയുടെ സേവനം ഇന്ത്യന്‍ വിപണിയിലുപയോഗിക്കാനാണ് തായ്വാന്‍ ആസ്ഥാനമായുള്ള ഈ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയുടെ നീക്കം.

ഇന്ത്യയിലെ ബിസിനസ് ചുമതലക്കാരനായിരുന്ന ദക്ഷിണേഷ്യ മേധാവി ഫൈസല്‍ സിദ്ദിഖി കഴിഞ്ഞ വര്‍ഷം രാജിവയ്ക്കുംവരെ എച്ച്.ടി.സി ഇവിടത്തെ വിപണിയിലുണ്ടായിരുന്നു. 2018 ഫെബ്രുവരിയില്‍ കമ്പനി ഇന്ത്യയില്‍ വിറ്റ അവസാന സ്മാര്‍ട്ട്‌ഫോണുകളാണ് എച്ച്ടിസി യു-11 ഉം അതിന്റെ നൂതന പതിപ്പും.

Read more topics: # htc returns with wildfire x
htc returns with wildfire x

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES