ഓണർ 20 സീരീസിലെ ഫോണുകൾ ഓണർ പുറത്തിറക്കി. ഓണർ 20 പ്രോ, ഓണർ 20, ഓണർ 20 ഐ എന്നീ ഫോണുകളാണ് കമ്പനി പുറത്തിറക്കിയത്. ഓണർ പാഡ് 5 മോഡലും കമ്പനി ഇന്ത്യയിൽ പുറത്തിറക്കി. എല്ലാ മോഡലുകളും ഫ്ലിപ്കാർട്ട് വഴി മാത്രമായിരിക്കും വാങ്ങാൻ കഴിയുക.
ഓണർ 20 പ്രോയുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന്റെ വില 39,999 രൂപയാണ് ഓണർ 20 യുടെ 6ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന്റെ വില 32,999 രൂപയും ഓണർ 20 ഐ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന്റെ വില 14,999 രൂപയുമാണ്. ഓണർ പാഡ് 5 ന്റെ രണ്ടു മോഡലുകളാണ് കമ്പനി ഇന്ത്യയിൽ പുറത്തിറക്കിയത്.
8 ഇഞ്ചിന്റെ 3ജിബി/32 ജിബി മോഡലിന്റെ വില 15,499 രൂപയും 4 ജിബി/64 ജിബി മോഡലിന്റെ വില 17,499 രൂപയുമാണ്. 10.1 ഇഞ്ചിന്റെ 3ജിബി/32 ജിബി മോഡലിന് 16,999 രൂപയും 4ജിബി/64 ജിബി മോഡലിന് 18,999 രൂപയുമാണ് വില.