Latest News

വിവോ എക്‌സ്50 ഇ സ്മാര്‍ട്ട് ഫോണ്‍

Malayalilife
വിവോ എക്‌സ്50 ഇ സ്മാര്‍ട്ട് ഫോണ്‍

X50, X50 t{]m എന്നിങ്ങനെ രണ്ട് പതിപ്പുകള്‍ക്ക് പുറമേ X50e 5G പതിപ്പിനെ അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ച് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ. വിവോയുടെ തായ്വാനീസ് വെബ്സൈറ്റിലാണ് X50e ലിസ്റ്റ് ചെയ്തിരിക്കുന്നത്. 8 ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിലാണ് X50e 5G വിപണിയില്‍ എത്തുന്നത്. 13,990 തായ്വാനീസ് ഡോളര്‍ (ഏകദേശം 35,600 രൂപ) ആണ് സ്മാര്‍ട്ട്‌ഫോണിണ് വില പ്രതീക്ഷിയ്ക്കുന്നത്.


6.44 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് വാട്ടര്‍ ഡ്രോപ്പ് സ്‌റ്റൈല്‍ നോച്ച് ഡിസ്പ്ലേയാണ് ഫോണില്‍ നല്‍കിയിരിയ്ക്കുന്നത്. 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍ അടങ്ങിയ ക്വാഡ് ക്യാമറയാണ് ഫോണില്‍ ഉള്ളത്. 13 മെഗാപിക്‌സല്‍, 8 മെഗാപിക്‌സല്‍, 2 മെഗാപിക്‌സല്‍ എന്നിങ്ങനെയാണ് ക്വാഡ് റിയര്‍ ക്യാമറയിലെ മറ്റു സെന്‍സറുകള്‍. 32 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ഷൂട്ടര്‍.

ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 765 G SoC പ്രൊസസറാണ് ഫോണിന് കരുത്തുപകരുന്നത്. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയ ഫണ്‍ടച് ഓഎസ് 10ല്‍ ആയിരിയ്ക്കും സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിയ്ക്കുക. 33ണ ഫാസ്റ്റ് ചാര്‍ജിങ് സംവിധാനത്തോടുകൂടിയ 4,350 എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ നല്‍കിയിരിയ്ക്കുന്നത്.

gadgets 360 vivo x50e 5g with snapdragon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക