സോണിയുടെ പുതിയ ഗെയിമിങ് കണ്‍സോള്‍ പി എസ് 5

Malayalilife
topbanner
  സോണിയുടെ പുതിയ ഗെയിമിങ് കണ്‍സോള്‍ പി എസ് 5

ലോകമെമ്പാടുമായി പത്തുലക്ഷത്തിലധികം ആളുകളാണ് സോണിയുടെ വിര്‍ച്വല്‍ പ്ലേ സ്റ്റേഷന്‍ 5 ഷോകേസ് ഈവന്റിന് സാക്ഷ്യം വഹിച്ചത്. അക്ഷമരായ ലോക പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന പുതിയ ഗെയിമിങ് കണ്‍സോളിന്റെ വിവരങ്ങള്‍ അറിയുവാനുള്ള ആകാംക്ഷയായിരുന്നു ഏവര്‍ക്കും, പ്രത്യേകിച്ച് അതിന്റെ വിലയും, ലഭ്യമാകുന്ന ദിവസവും. പുതിയ ഗെയിമിങ് കണ്‍സോളിന്റെ രണ്ട് വ്യത്യസ്ത മാതൃകകളാണ് സോണി ഇന്നലെ അവതരിപ്പിച്ചത്. ഡിസ്‌ക് ഡ്രൈവ് വേര്‍ഷന് 499 അമേരിക്കന്‍ ഡോളറും ഡിനിറ്റല്‍ വേര്‍ഷന് 399 അമേരിക്കന്‍ ഡോളറുമായിരിക്കും വിപണിവില. വടക്കെ അമേരിക്ക, ജപ്പാന്‍, മെക്‌സിക്കോ, ആസ്‌ട്രേലിയ, ന്യുസിലാന്‍ഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ ഇത് നവംബര്‍ 12 ഓടെ വിപണികളില്‍ ലഭ്യമാകും, മറ്റിടങ്ങളില്‍ നവംബര്‍ 19 ഓടെയും.

സെപ്റ്റംബര്‍ 22 മുതല്‍ പ്രീ-ഓര്‍ഡറുകള്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഉടന്‍ വരുന്ന സ്‌പൈഡര്‍മാന്‍: മൈല്‍സ് മൊറേല്‍സിന്റെ ഫസ്റ്റ് ലുക്ക് പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു ഈവന്റ് ആരംഭിച്ചത്. ഗെയിമിന്റെ അതിമനോഹങ്ങളായ ഗ്രാഫിക്കുകളും സൗണ്ട് ഇഫക്റ്റുകളും ന്യുയോര്‍ക്കിലെ ഹാര്‍ലേമില്‍ നടക്കുന്ന കഥയുമെല്ലാം അതില്‍ പ്രദര്‍ശിപ്പിച്ചു. ഈ വരുന്ന ഒഴിവുകാലത്തായിരിക്കും ഈ ഗെയിം റിലീസ് ചെയ്യുക. അതിനു പുറമേ ഗോഡ് ഓഫ് വാര്‍, പേഴ്‌സോണ 5, ഫൈനല്‍ ഫാന്റസി 15 തുടങ്ങിയ ഒരുകൂട്ടം പ്ലേസ്റ്റേഷന്‍ 4 ടൈറ്റിലുകളും സോണി പ്രഖ്യാപിച്ചിട്ടുണ്ട്.ഇവയും പി എസ് 5 ല്‍ ഡൗണ്‍ലോഡ് ചെയ്ത് പ്ലേ ചെയ്യുവാന്‍ സാധിക്കും

മറ്റൊന്ന് വന്നത് കോള്‍ ഓഫ് ഡ്യുട്ടി: ബ്ലാക്ക് ഓപ്‌സ്- കോള്‍ഡ് വാര്‍ ആണ്.പുതിയതായി ഇറക്കുന്ന കണ്‍സോളിന്റെ വിശേഷങ്ങള്‍ അറിയുവാനായിരുന്നു കൂടുതല്‍ പേരും ഈവന്റില്‍ ഹാജരായതെങ്കിലും പരിപാടിയുടെ പ്രധാന ശ്രദ്ധാകേന്ദ്രം 2021 ല്‍ ഇറക്കാന്‍ പോകുന്ന പുതിയ വീഡിയോ ഗെയിമുകള്‍ തന്നെയായിരുന്നു. പ്ലേസ്റ്റേഷന്‍ 5 കണ്‍സോളിന്റെ, വേഗത്തിലുള്ള ലോഡിങ്, ഹൈറ്റന്‍ഡ് ഇമ്മേര്‍ഷന്‍, ന്യുജനറേഷന്‍ സ്വഭാവ സവിശേഷതകള്‍ എന്നിവ മൂലം സുഖകരമായി ആസ്വദിക്കാവുന്ന ചില പുതിയ ഗെയിമുകളുടെ ചില ഭാഗങ്ങള്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി കമ്പനി വിവിധയിടങ്ങളില്‍ പ്രദര്‍ശിപ്പിച്ചു വരികയായിരുന്നു.

അടുത്ത വര്‍ഷം റിലീസ് ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന ഒരു പുതിയ ഗെയിം ഹാരി പോര്‍ട്ടറുമായി ബന്ധപ്പെട്ടതാണ്. ഹോഗ്വാര്‍ട്‌സ് ലെഗസി എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ഗെയിമില്‍ കളിക്കാര്‍ വിസാര്‍ഡ് വേള്‍ഡിന്റെ ഭാവി രൂപീകരിക്കും. ഇതുകൂടാതെ റെസിഡന്റ് ഈവിള്‍ വില്ലേജ്, സ്‌പൈഡര്‍മാന്‍: മൈല്‍സ് മൊറേല്‍സ്, ഡെവിള്‍ മേ ക്രൈ തുടങ്ങിയ ഗെയിമുകളുടെ ഫസ്റ്റ് ലുക്കുകളും ഈ ഇവന്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഒരു ടര്‍ക്കിഷ് എയര്‍ഫീല്‍ഡിലെ യുദ്ധവുമായി ബന്ധപ്പെട്ട കോള്‍ ഓഫ് ഡ്യുട്ടി: ബ്ലാക്ക് ഓപ്‌സ്- കോള്‍ഡ് വാര്‍ എന്ന ഗെയിമും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

ഡെവിള്‍ മേ ക്രൈ 5, ഫൈനല്‍ ഫാന്റസി 16, ഫൈവ് നൈറ്റ്‌സ് അറ്റ് ഫ്രെഡിസ് സെക്യുരിറ്റി ബീച്ച്, ന്യു ഗോഡ് ഓഫ് വാര്‍ എന്നിവയുടെ ഫസ്റ്റ് ട്രെയിലറുകളും ഇവന്റില്‍ പ്രദര്‍ശിപ്പിച്ചു. അതിനു പുറമേയായിരുന്നു ഷോയുടെ പ്രധാന ആകര്‍ഷണമായ പ്ലേസ്റ്റേഷന്‍ 5 ന്റെ വിശേഷങ്ങള്‍. ജൂണ്‍ 11 നായിരുന്നു ലോകം പ്ലേസ്റ്റേഷന്‍ 5 ആദ്യമായി കണ്ടത്. അന്ന് ഗെയിമിംഗിന്റെ ഭാവി എന്നായിരുന്നു സോണി അതിനെ വിശേഷിപ്പിച്ചത്. ഒതുങ്ങിയ, വെളുത്ത നിറമുള്ള സിസ്റ്റം എത്തുന്നത് കറുത്ത ട്രിമ്മിംഗോടെയാണ്. ഇതില്‍ ഒരു മാതൃകയില്‍ ഒരു സാധാരണ ഡിസ്‌ക് ഡ്രൈവ് ഉണ്ടായിരിക്കും. രണ്ടാമത്തെ മാതൃക, പ്ലേസ്റ്റേഷന്‍ 5 ഡിജിറ്റല്‍ എഡിഷനാണ്. ഇതില്‍ ഡിസ്‌ക്‌ഡ്രൈവ് ഉണ്ടായിരിക്കുകയില്ല എന്നു മാത്രമല്ല, ഇന്റര്‍നെറ്റ് വഴി ഡൗണ്‍ലോഡ് ചെയ്ത ഗെയിമുകള്‍ മാത്രമായിരിക്കും കളിക്കാനാകുക.
ഈ രണ്ട് പി എസ് 5 മോഡലുകളിലും ഒരുപോലെയുള്ള കസ്റ്റം പ്രൊസസ്സര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. അതിസൂക്ഷ്മമായ വിഷ്വല്‍സുകള്‍ക്കായി, ഇന്റഗ്രേറ്റഡ് സി പി യു, ജി പി യു എന്നിവയോടെയാണ് ഇത് എത്തുന്നത്. 4കെ ഗ്രാഫിക്‌സ്, റേ-ട്രേസിങ് സപ്പോര്‍ട്ട്, അള്‍ട്രാ സ്പീഡ് എസ് എസ് ഡി എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. അതിവേഗത്തിലുള്ള ലോഡിംഗിനായി ഇന്റഗ്രേറ്റഡ് ഐ/ഒ മറ്റൊരു സവിശേഷതയാണ്. 3 ഡി ഓഡിയോ, ദ്യൂവല്‍ സെന്‍സ് വയര്‍ലെസ് കണ്‍ട്രോളര്‍ എന്നിവ എല്ലാ പി എസ് 5 കളിലും ഉയര്‍ന്ന അളവിലുള്ള സെന്‍സ് ഓഫ് ഇമ്മേര്‍ഷന്‍ നല്‍കും.

ഡ്യൂവല്‍ കണ്‍ട്രോളറുകള്‍ക്കുള്ള വയര്‍ലെസ് ചാര്‍ജിങ് സ്റ്റേഷന്‍, വീഡിയോ സ്ട്രീം ചെയ്യുവാന്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള മീഡിയ റിമോട്ട് കണ്‍ട്രോള്‍, എ ഡി ഓഡിയോ സപ്പോര്‍ട്ടുള്ള ഹെഡ്‌ഫോണ്‍ തുടങ്ങിയ ആക്‌സസറികളും ഇതോടൊപ്പം ലഭ്യമാണ്. 8 കോര്‍ എ എം ഡി സെന്‍ 2 സി പി യു, അതിശക്തമായ എ എം ഡി ആര്‍ എന്‍ ഡി എ 2 ഗ്രാഫിക്‌സ് പ്രൊസസ്സര്‍, 3 ഡി ഓഡിയോ ഔട്ട്പുട്ട്, ഗെയിമുകള്‍ വേഗത്തില്‍ ലോഡു ചെയ്യുവാന്‍ സഹായിക്കുന്ന സോളിഡ്-സ്റ്റേറ്റ് ഡ്രൈവ് എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.
 

gadget sony latest gaming console

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES