ഫ്ലിപ്കാര്‍ട്ടിന്റെ ഈ വര്‍ഷത്തെ ബിഗ് ബില്യണ്‍ ഡേയ്സ് സെയ്ല്‍ ഈ മാസം 16-ന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ആറ് ദിവസം നീണ്ടുനില്‍ക്കുന്ന ബിഗ് ബില്യണ്‍ ഡേയ്സ് 21 സമാപിക്കും.
ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങള്‍, മൊബൈലുകള്‍, ടിവികള്‍, മറ്റുള്ള ഗൃഹോപകരണ വസ്തുക്കള്‍, അക്‌സെസ്സറികള്‍ തുടങ്ങിയ ഫ്ലിപ്കാര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്ന പല ഉത്പന്നങ്ങള്‍ക്കും ബിഗ് ബില്യണ്‍ ഡേയ്സ് സെയ്‌ലില്‍ വമ്ബന്‍ വിലക്കിഴിവുണ്ടാകും എന്ന് ഫ്ലിപ്കാര്‍ട്ട് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഫ്ലിപ്കാര്‍ട്ട് പ്ലസ് ഉപഭോക്താക്കള്‍ക്ക് ഒക്ടോബര്‍ 15-ന് തന്നെ ബിഗ് ബില്യണ്‍ ഡേ സെയ്‌ലിലെ മികച്ച ഡീലുകളും ഓഫറുകളും മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള അവസരമുണ്ട്.
റിപ്പോര്‍ട്ട് പ്രകാരം എസ്‌ബിഐ കാര്‍ഡ് ഉപയോഗിച്ച് ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ് സെയ്‌ലില്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ബജാജ് ഫിന്‍സെര്‍വ് ഇഎംഐ കാര്‍ഡുകള്‍, മറ്റ് പ്രമുഖ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ക്യാഷ്ബാക്കുണ്ടെന്നാണ് സൂചന. പേടിഎം വാലറ്റ്, പേടിഎം യുപിഐ എന്നിവ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കും ക്യാഷ്ബാക്ക് ലഭിക്കും.