ആപ്പിള്‍ വാച്ചുകളിലെ 'അഞ്ചാം തലമുറ' ടെക്ക് ലോകത്തെ ചര്‍ച്ച

Malayalilife
topbanner
ആപ്പിള്‍ വാച്ചുകളിലെ 'അഞ്ചാം തലമുറ' ടെക്ക് ലോകത്തെ ചര്‍ച്ച

ഗാഡ്ജറ്റ് ഭീമനായ ആപ്പിളിന്റെ ഏറ്റവും മികച്ച പ്രോഡക്ടാണ് സ്മാര്‍ട്ട് വാച്ചുകള്‍. ഇലക്ട്രോ കാര്‍ഡിയോഗ്രാം അടക്കം ഞെട്ടിക്കുന്ന ഫീച്ചറുകളുമായി എത്തുന്ന സ്മാര്‍ട്ട് വാച്ചിന്റെ അഞ്ചാം തലമുറയിലെ വമ്പന്മാര്‍ക്ക് ഫോര്‍ സീരിസുമായി വലിയ വ്യത്യാസം ഇല്ലെന്നാണ് ഇപ്പോള്‍ കമ്പനി പുറത്ത് വിടുന്ന റിപ്പോര്‍ട്ടുകള്‍.

ഡിസ്‌പ്ലേയ്ക്ക് അല്പം വലുപ്പം കൂടുതലാണ്. മാത്രമല്ല സദാ ഓണായിക്കിടക്കുന്ന ഡിസ്‌പ്ലേയാണ് ആപ്പിള്‍ ഫൈവ് സീരിസിന്റെ പ്രത്യേകതയെന്ന് കമ്പനി വ്യക്തമാക്കുന്നു. ഡിമ്മായി കിടക്കുന്ന ഡിസ്‌പ്ലേയില്‍ ടാപ്പ് ചെയ്താല്‍ സ്‌ക്രീനിന്റെ പ്രകാശം വര്‍ധിക്കും. എന്നാല്‍ സീരിസ് 5 വാച്ചിന്റെ സ്‌ക്രീന്‍ ഓഫ് ചെയ്യാനും സാധിക്കുമെന്നും അറിയിപ്പുണ്ട്. 

സദാ ഓണായി കിടന്നാലും വാച്ചിന് 18 മണിക്കൂര്‍ ബാറ്ററി ലൈഫ് കമ്പനി ഉറപ്പ് തരുന്നു. സീരിസ് ഫോര്‍ ഇറങ്ങിയപ്പോഴും കമ്പനി ഇതു തന്നെയാണ് ഉറപ്പ് തന്നിരുന്നത്. ആപ്പിളിന്റെ ഏറ്റവുമധികം വിറ്റുപോയ മോഡലുകളില്‍ ഒന്നാണ് സീരിസ് ഫോര്‍.  ഒരു കോംപസ് ആപ്പിനെയും പുതിയ വാച്ച് ഒഎസ് 6ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് ആപ്പുകളുമൊത്തും ഇതു പ്രവര്‍ത്തിക്കും. ഉദാഹരണം ആപ്പിള്‍ മാപ്സ്. നിങ്ങളുടെ ലോക്കേഷനും ഏതു ദിശയിലേക്കു നോക്കിയാണ് നിങ്ങള്‍ നില്‍ക്കുന്നതെന്നു മനസിലാക്കാനും ഇത് ഉപകരിക്കും.

ചുരുക്കം ചില മാറ്റങ്ങള്‍ ഒഴിച്ചാല്‍ ആപ്പിള്‍ വാച്ച് ഉപയോഗിക്കുന്നവര്‍ക്ക് സുപരിചിതമായ കാര്യങ്ങള്‍ മാത്രമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നു കാണാം. പുതിയ സീരിസില്‍ സെറാമിക് മോഡലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സീരിസ് 5ന്റെ വില തുടങ്ങുന്നത് 399 ഡോളറിലാണ്. തുടക്ക മോഡലിന് സെല്ല്യുലാര്‍ കണക്ടിവിറ്റി ഉണ്ടാവില്ല. ജിപിഎസ് ഉണ്ടാകും. അലൂമിനിയം ഉപയോഗിച്ചായിരിക്കും ഇത് നര്‍മിച്ചിരിക്കുന്നത്. 

സില്‍വര്‍, ഗോള്‍ഡ്, സ്പെയ്സ് ഗ്രേ എന്നീ നിറങ്ങളില്‍ ലഭിക്കും. ഈ അലൂമിനിയം 100 ശതമാനം റീസൈക്കിള്‍ഡ് ആണ്. സെല്ല്യുലാര്‍ ഉള്ള മോഡലിന് വില 499 ഡോളറാണ്. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ മോഡലിന്റെ തുടക്ക വില 699 ഡോളറാണ്. മെറ്റല്‍, ഗോള്‍ഡ്, സ്പെയ്സ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഇതു ലഭിക്കുക. ടൈറ്റാനിയം മോഡലുകളുടെ വില തുടങ്ങുന്നത് 799 ഡോളറിലാണ്. ബ്ലാക്, മെറ്റല്‍ എന്നീ നിറങ്ങളിലും ലഭിക്കും. സെറാമിക് മോഡലുകള്‍ക്ക് ഐഫോണുകളെക്കാള്‍ വിലയാണ്-1299 ഡോളര്‍. എല്ലാ മോഡലുകളും സെപ്റ്റംബര്‍ 20 മുതല്‍ വിപണിയിലെത്തും. ടാബ്ലറ്റ്, വാച്ച് വിപണികളില്‍ ആപ്പിളിന് കാര്യമായി എതിരാളികളില്ല.

 

discussion about apple smart watch

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES