എയര്‍ടെല്ലിന്റെ ലാഭത്തില്‍ 29 ശതമാനം വര്‍ധനുണ്ടായതായി റിപ്പോര്‍ട്ട്. ഇതോടെ എയര്‍ടെല്ലിന്റെ അറ്റാദായത്തില്‍ 107 കോടി രൂപയുടെ വര്‍ധനവാണ് ഭാരതി എയര്‍ടെല്ലിന്റെ ലാഭത്തിലുണ്ടായിരുന്നത്. ജനുവരി മാര്‍ച്ച് വരെയുള്ള കാലയളവിലാണ് എയര്‍ടെല്ലിന്റെ ലാഭത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുള്ളത്.
അറ്റാദായത്തില്‍ 82.9 കോടി രൂപയായിരുന്നു വര്‍ധനവ് ഉണ്ടായിരുന്നത്. അതേസമയം കമ്പനിയുടെ ആകെ വരുമാനത്തിലും 6.2 ശതമാനം വര്‍ധനനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കമ്പനിയുടെ ആകെ വരുമാനം 20,602.2 കോടി രൂപയായി ഉയരുകയും ചെയ്തു.
അതേസമയം കമ്പനിയുടെ വാര്‍ഷിക വരുമാനത്തിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആകെ വരുമാനം 80,780.2 കോടി രൂപയില്‍ നിന്ന് 2.2 ശതമാനം ഉയര്‍ന്ന് 82,638.8 കോടി രൂപയായി ഉയരുകയും ചെയ്തു.