Latest News

ബാറ്ററി പൊട്ടിത്തെറിക്കാന്‍ സാധ്യത; ‘മാക് ബുക്ക് പ്രോ’ തിരികെ വിളിച്ച് ആപ്പിള്‍

Malayalilife
ബാറ്ററി പൊട്ടിത്തെറിക്കാന്‍ സാധ്യത; ‘മാക് ബുക്ക് പ്രോ’ തിരികെ വിളിച്ച് ആപ്പിള്‍

ആപ്പിള്‍ 15 ഇഞ്ച് മാക് ബുക്ക് പ്രോ ലാപ്‌ടോപ്പുകള്‍ തിരികെ വിളിക്കുന്നു. ബാറ്ററി അമിതമായി ചൂടാവാനും പൊട്ടിത്തെറിക്കാനും സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. സെപ്റ്റംബര്‍ 2015 – നും ഫെബ്രുവരി 2017-നും ഇടയില്‍ പ്രധാനമായും വിറ്റഴിച്ചിരുന്ന റെറ്റിന ഡിസ്‌പ്ലേയോടുകൂടിയ മാക് ബുക്ക് പ്രോകളിലാണ് ബാറ്ററി പ്രശ്‌നമുള്ളത്. സീരിയല്‍ നമ്പര്‍ പരിശോധിച്ചാല്‍ ഇക്കാര്യം കണ്ടെത്താം.

പ്രശ്‌നമുള്ള ലാപ്പുകളിലെ ബാറ്ററികള്‍ ആപ്പിള്‍ സ്റ്റോറുകള്‍ വഴി മാറ്റി നല്‍കും. സര്‍വീസും ബാറ്ററിയും സൗജന്യമായി നല്‍കും. നേരത്തെ പ്രശ്‌നമുളള ഐഫോണുകളിലെ ബാറ്ററിയും സൗജന്യമായി മാറ്റി നല്‍കിയിരന്നു. apple.com/support/15þ-inchþ-macbookþ-proþ-batteryþ-recall എന്ന വെബ് പേജില്‍ പരിശോധിച്ചാല്‍ ലാപ്പുകളുടെ ബാറ്ററി മാറ്റേണ്ടതുണ്ടോ എന്ന് കണ്ടെത്താനാകും.

നേരത്തെ ആപ്പിളിന്റെ 13 ഇഞ്ച് മാക്ബുക്ക് പ്രോയില്‍ സമാനമായ പ്രശ്‌നം കണ്ടതിനെ തുടര്‍ന്ന് തിരികെ വിളിച്ചിരുന്നു.

apple recalls older generation 15 inch macbook pro

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES