ദീഘകാലം നീണ്ട പരീക്ഷണങ്ങല്‍ക്ക് ഒടുവില്‍ വാട്‌സ്ആപ്പ് ഡാര്‍ക്ക് മോഡ് എത്തി. വാട്‌സ്ആപ്പ് ഡാര്‍ക്ക് മോഡ് ലഭ്യമാകുന്ന അപ്‌ഡേറ്റ് ചൊവ്വാഴ്ച്ച രാത്രിയോടെയാണ് പുറത്തിറക്കിയത്. ആന്‍ഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ ഈ അപ്‌ഡേറ്റ് സൗകര്യം ലഭ്യമാണ്. രാത്രിയില്‍ ഉള്ള വാട്ട്സാപ്പ് ഉപയോഗത്തിലൂടെ കണ്ണുകള്‍ക്ക് നേരിട്ടിരുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം കൂടിയാകും. വളരെ എളുപ്പത്തില്‍ തന്നെ ഉപയോക്താക്കളുടെ സൗകര്യാര്‍ത്ഥമനുസരിച്ച് വാട്ട്സാപ്പില്‍ 'ഡാര്‍ക്ക് മോഡ്' എനേബിള്‍ ചെയ്യാന്‍ കഴിയുന്നതാണ്. സിസ്റ്റം സെറ്റിംഗ്സില്‍ പോയി 'ഡാര്‍ക്ക് തീം' എനേബിള്‍ ചെയ്യുന്നതോടെ ഡാര്‍ക്ക് മോഡ് ഓപ്പണാകുന്നതാണ്.
ആന്‍ഡ്രോയിഡ് 10ല്‍ പ്രവര്‍ത്തിക്കുന്ന ഓപറേറ്റിങ് സിസ്റ്റമാണെങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കും. ഇതുവരെ അപ്‌ഡേറ്റ് ലഭിക്കാത്തവര്‍ കുറച്ചുകൂടി കാത്തിരുന്നാല്‍ മതി. സാധാരണ പോലെ തന്നെ വാട്‌സ്ആപ്പ് അപ്ഡേറ്റ് ചെയ്താല്‍ മതിയാകും. പ്ലേയ്‌സ്റ്റോറില്‍ കയറി വാട്‌സ് ആപ്പ് ആപ്ലിക്കേഷന്‍ ക്ലിക്ക് ചെയ്ത ശേഷം അപ്‌ഡേറ്റ് കൊടുത്താല്‍ മതിയാകും. വിന്‍ഡോയുടെ പശ്ചാത്തലത്തില്‍ കടുത്ത ഗ്രേ നിറമാണ് ഡാര്‍ക്ക് മോഡ് എനേബിള്‍ ചെയ്യുന്നതോടെ വരുന്നത് . എന്നാല്‍ ഇതില്‍ നിന്നും അക്ഷരങ്ങളും ചിഹ്നങ്ങളുമെല്ലാം വ്യക്തമായി കാണാന്‍ കഴിയുന്നതോടെ വെളിച്ചത്തിന്റെ തീവ്രത കുറയ്ക്കാനുമായി ഓഫ് വൈറ്റ് നിറമാണ് മറ്റ് ഓപ്ഷന്‌സിനും ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാട്‌സ്ആപ്പ് ഡാര്‍ക്ക് മോഡ് ഐഒഎസ് 13 ല്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍ക്കും ഇപ്പോള്‍ ലഭ്യമാണ്.