വിവോ വൈ1എസ് എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിൽ അവതരിപ്പിച്ചു. 109 ഡോളറാണ് സ്മാര്‍ട്ട്‌ഫോണിന് വില(ഏകദേശം 8,200 രൂപ). 2 ജിബി റാം + 32 ജിബി സ്റ്റോറേജ് മോഡലിനാണ് ഈ വില. ഡിവൈസ് വില്‍പ്പനക്കായി വിവോയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയും എത്തും. വിവോ വൈ1എസ് സ്മാര്‍ട്ട്‌ഫോണ്‍ അറോറ ബ്ലൂ, ഒലിവ് ബ്ലാക്ക് എന്നിവയുള്‍പ്പെടെ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും.
ഡിവൈസില്‍ എച്ച്‌ഡി + റെസല്യൂഷനും (720 × 1520 പിക്‌സല്‍സ്) 6.22 ഇഞ്ച് ഹാലോ ഫുള്‍വ്യൂ എല്‍സിഡി സ്‌ക്രീനുമാണ് ഉള്ളത്. ഒരു ഡ്യൂ-ഡ്രോപ്പ് നോച്ചും വിവോ ഈ സ്‌ക്രീനില്‍ നല്‍കിയിട്ടുണ്ട്. ഈ ഡിവൈസ് ആന്‍ഡ്രോയിഡ് 10 ബേസ്ഡ് ഫണ്‍ടച്ച് ഒ.എസ് 10.5 ലാണ് പ്രവര്‍ത്തിക്കുന്നത്. ഡിവൈസിന് കരുത്ത് നല്‍കുന്നത് മീഡിയടെക് ഹീലിയോ പി 35 ചിപ്സെറ്റാണ്
.
എട്ട് എആര്‍എം കോര്‍ടെക്‌സ്-എ 53 കോറുകളും രണ്ട് ക്ലസ്റ്റര്‍ ആര്‍ക്കിടെക്ചറില്‍ ഡിവൈസില്‍ നൽകുന്നുണ്ട്. 2.3 ജിഗാഹെര്‍ട്‌സ് വരെ നാല് പെര്‍ഫോമന്‍സ് കോറുകള്‍ക്ലോക്ക് ചെയ്യുന്നു.സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാനുള്ള സൌകര്യവും മൈക്രോ SD കാര്‍ഡ് സ്ലോട്ട് വഴി ഡിവൈസില്‍ ഉണ്ട്.
ഒരു ക്യാമറ മാത്രമാണ് സ്മാര്‍ട്ട്‌ഫോണിന് പിന്നില്‍ നല്‍കിയിട്ടുള്ളത്. 13 മെഗാപിക്‌സല്‍ സെന്‍സറാണ്. എഫ് / 2.2 അപ്പര്‍ച്ചറുള്ള ലെന്‍സും ഈ സെന്‍സറില്‍ നല്‍കിയിട്ടണ്ട്. എല്‍ഇഡി ഫ്‌ലാഷും കമ്ബനി പിന്നിലെ ക്യാമറയ്‌ക്കൊപ്പം നല്‍കിയിട്ടുണ്ട്. 1080p വീഡിയോ റെക്കോര്‍ഡിംഗ് സപ്പോര്‍ട്ടും ഫോണിന് ലഭിക്കുന്നുണ്ട് . , എഫ് / 1.8 അപ്പര്‍ച്ചര്‍ ലെന്‍സോട് കൂടിയാണ് മുന്‍വശത്ത്, 5 മെഗാപിക്‌സല്‍ ക്യാമറ നല്‍കിയിരിക്കുന്നത്. ഇത് ഡ്യൂ-ഡ്രോപ്പ് നോച്ചിനുള്ളിലാണ് നല്‍കിയിരിക്കുന്നത്.