Latest News

ടിക് ടോക് പ്ലേസ്റ്റോറിലും ആപ്പിള്‍ ആപ് സ്റ്റോറിലും മടങ്ങിയെത്തി

Malayalilife
ടിക് ടോക് പ്ലേസ്റ്റോറിലും ആപ്പിള്‍ ആപ് സ്റ്റോറിലും മടങ്ങിയെത്തി

നിരോധനത്തിന് ശേഷം ടിക് ടോക് ആപ് ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും, ആപ്പിള്‍ ആപ് സ്റ്റോറിലും മടങ്ങിയെത്തി. ടിക് ടോകിന് മേലിലുള്ള നിരോധനം കോടതി പിന്‍വലിച്ചിട്ടും ദിവസങ്ങളോളം ടിക് ടോക് പ്ലേ സ്റ്റോറില്‍ നിന്നും, ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ലഭ്യമല്ലായിരുന്നു. ഇതിനെ തുടര്‍ന്ന് കമ്പനി തന്നെ നേരിട്ട് കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ടിക് ടോക് ഇപ്പോള്‍ രണ്ട് സ്‌റ്റോറിലും ലഭിക്കുമെന്നാണ് കമ്പനി അധികൃതര്‍ നേരിട്ട്് വ്യക്തമാക്കിയിട്ടുള്ളത്. 

ടിക് ടോക് ഇനി മുതല്‍ പ്ലേ സ്റ്റോറില്‍ നിന്നും, ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ ചെയ്യാന്‍ സാധിക്കും. മദ്രാസ് ഹൈക്കോടതിയെ ഉത്തരവിനെതിരെ ടിക് ടോക് ഉടമ ബൈറ്റ് ഡാന്‍സസ് സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ടിക് ടോകിന് മേലുള്ള നിരോധനം പിന്‍വലിച്ചത്. 

അശ്ലീല വീഡിയോ പ്രചരിക്കുന്ന കാര്യങ്ങളിലെല്ലാം ടിക് ടോക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുമെന്നും, സമൂഹത്തെ ബാധിക്കുന്ന പ്രവണതകളെ തടഞ്ഞ് നിര്‍ത്തുമെന്നും ബൈറ്റ് ഡാന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട്.

കേസില്‍ വാദം കേട്ട സുപ്രീം കോടതി ജസ്റ്റിസുമാരായ  എന്‍. കിരുബാകരന്‍, ജസ്റ്റിസ് എസ്.എസ്. സുന്ദര്‍ എന്നിവരാണ് ടിക് ടോകിന്റെ നിരോധനം പിന്‍വലിച്ചത്. ടിക് ടോകിന്റെ നിരോധനം പിന്‍വലിച്ചതിനെതിരെ ഇപ്പോഴും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ടിക് ടോക് സമൂഹത്തില്‍ തെറ്റായ ചിന്തകള്‍ വീണ്ടും പ്രചരിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.

Tik Tok back on google and apple store

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES