Latest News

ഇന്‍സ്റ്റഗ്രാമും മെസഞ്ചറും തമ്മില്‍ ഇനി അന്തര്‍ധാര സജീവമാകും

Malayalilife
ഇന്‍സ്റ്റഗ്രാമും മെസഞ്ചറും തമ്മില്‍ ഇനി അന്തര്‍ധാര സജീവമാകും

ലോകമെമ്പാടും ഉള്ള  ഉപഭോക്താക്കൾ ഉപയോഗിക്കാവുന്ന ഫെയ്‌സ്ബുക്ക് മെസഞ്ചറും ഇന്‍സ്റ്റഗ്രാമും തമ്മില്‍ ഇനി അടുത്ത ബന്ധം പുലർത്തുന്നു. തമ്മില്‍  ഇരു പ്ലാറ്റ്ഫോമുകളും ബന്ധിപ്പിച്ചതായി ഫെയ്സ്ബുക്ക്  ഔദ്യോഗികമായി വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ ചുരുക്കം രാജ്യങ്ങളില്‍ മാത്രമേ ഈ ഫീച്ചര്‍  ലഭ്യമാകു. ഇന്‍സ്റ്റഗ്രാമിലെ ഫീച്ചറുകളും, മെസഞ്ചര്‍ ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റഗ്രാമിലെ ഫീച്ചറുകളും ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക്  ലഭ്യമാക്കുന്നതാണ് പദ്ധതി.

 മെസഞ്ചര്‍ ഉപയോക്താക്കള്‍ക്കും ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുമായി തിരിച്ചും ചാറ്റ് ചെയ്യാന്‍  സാധിയ്ക്കും.  ഇന്‍സ്റ്റഗ്രാം ഫീഡ് പേജിന് മുകളില്‍ ഫീച്ചര്‍ ലഭ്യമാകുന്നതോടെ വലത് ഭാഗത്ത് മെസഞ്ചര്‍ ലോഗോയും ഉണ്ടായിരിയ്ക്കും. 'ഇരു പ്ലാറ്റ്ഫോമുകള്‍ തമ്മില്‍ ബന്ധിയ്ക്കുന്നതോടെ വാച്ച്‌ ടുഗെതര്‍', 'കമ്യൂണിക്കേറ്റ് എക്രോസ് ആപ്പ്‌സ്, 'ഫോര്‍വേഡിങ്', 'റിപ്ലൈസ്', 'അനിമേറ്റഡ് മെസേജ് ഇഫക്‌ട്‌സ്', 'മെസേജ് കണ്‍ട്രോള്‍സ്', 'എന്‍ഹാന്‍സ്ഡ് റിപ്പോര്‍ട്ടിങ് ആന്റ് ബ്ലോക്കിങ് അപ്‌ഡേറ്റ്‌സ്'എന്നിങ്ങനെയുള്ള ഫീച്ചറുകള്‍  ഉപയോക്തക്കള്‍ക്ക് ലഭ്യമാകും.

The undercurrent between Instagram and Messenger will be active

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES