ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാം പുത്തന്‍ ഫീച്ചറുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ടെലഗ്രാമിന്റെ പുത്തൻ ഫീച്ചറുകളാണ് ടെലഗ്രാമിന്റെ 6.0അപ്ഡേറ്റില്‍ ചാറ്റ്എക്സ്പീരിയന്‍സ്, ചാറ്റ്പെര്‍ഫോമന്‍സ് മോണിറ്ററിങ് പോലുള്ള ഫീച്ചറുകള്‍. ഇതിൽ പുത്തൻ ഇമോജികളും, അനിമേഷനുകളും ഇപ്പോൾ ഉൾപെടുത്തിയിരിക്കുകയാണ്.
പുതിയ അപ്ഡേറ്റ് ആന്‍ഡ്രോയിഡ്,ഐ.ഓ.എസ്. ഉപയോക്താക്കള്‍ക്ക് നിലയിൽ ലഭ്യമാകുകയും ചെയ്യും. അതോടൊപ്പം പ്രത്യേകം ചാറ്റ് ഫോള്‍ഡറുകളിലേക്ക് ചാറ്റുകള്‍ മാറ്റാനുള്ളസൗകര്യങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചാണ് പുത്തൻ ടെലഗ്രാം ഉപയോക്താക്കള്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നത്. എത്ര ചാറ്റ് വേണമെങ്കിലും ഫോള്‍ഡറുകള്‍ക്കുള്ളില്‍ പിന്‍ ചെയ്യാനും സാധിക്കുന്നു. ഇതിലൂടെ ജോലിസംബന്ധമായ ചാറ്റുകളും വ്യക്തിപരമായ ചാറ്റുകളും വേർതിരിച്ച് എടുക്കാനും സാധിക്കുന്നു.
ടെലഗ്രാം ഇതിൽ ചാറ്റുകളുടെമേൽ ലോങ് പ്രസ് ചെയ്താല്‍ അവ ആര്‍ക്കൈവ് ആക്കാനും അവതരിപ്പിച്ചിരിക്കുകയാണ്. കൂടാതെ ഈ ചാറ്റുകൾ ഇടത്തോട്ട് സൈ്വപ്പ്ചെയ്താലും ചാറ്റുകള്‍ അര്‍ക്കൈവ് ആകുകയും കൂടാതെ പുതിയ ചാറ്റുകള്‍ വന്നാല്‍ മ്യൂട്ട് ചെയ്തചാറ്റുകള്‍ പുറത്തുവരാതെ എപ്പോഴുംആര്‍ക്കൈവില്‍ നിലകൊള്ളുകയും ചെയ്യുന്നു. അതോടൊപ്പം ഇതിൽ ചാനലുകളുടെ പ്രകടനം വിലയിരുത്താന്‍ കഴിയുന്ന ചാനല്‍സ്റ്റാറ്റിറ്റിസ്റ്റിക്സ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.