Latest News

പുതിയ സ്നാപ്ഡ്രാഗണ്‍ 768ജി പ്രൊസസര്‍ പുറത്തിറക്കി ക്വാല്‍കോം രംഗത്ത്

Malayalilife
topbanner
പുതിയ സ്നാപ്ഡ്രാഗണ്‍ 768ജി പ്രൊസസര്‍ പുറത്തിറക്കി ക്വാല്‍കോം രംഗത്ത്

പുതിയ സ്നാപ്ഡ്രാഗണ്‍ 768ജി പ്രൊസസര്‍ പുറത്തിറക്കി കൊണ്ട് ആഗോള ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോം രംഗത്ത്. പുതിയ പ്രൊസസര്‍ ഇപ്പോൾ സിപിയു ജിപിയു ശേഷി മെച്ചപ്പെടുത്തി കൊണ്ടായിരുന്നു പുറത്തിറക്കിയത്.  ഇപ്പോള്‍ വിപണിയിൽ വന്നിരിക്കുന്നത് സ്നാപ്ഡ്രാഗണ്‍ 765 ജി യുടെ നവീകരിച്ച പതിപ്പാണ്.ജിപിയു ഡ്രൈവറുകളെ അഡ്രിനോയുടെ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കുന്ന ആദ്യത്തെ 7-സീരീസ് പ്രൊസസർ എന്ന പ്രത്യേകതയും ഇതിന് ഉണ്ട്. 120 ഹെര്‍ട്‌സ് വരെ  ഇതിലൂടെ പുതുക്കല്‍ നിരക്കുള്ള സ്‌ക്രീനുകളെ പിന്തുണയ്ക്കാനും സാധിക്കുന്നു.

അഡ്രിനോ ജിപിയുവിന് 2.8GHz വരെ സിപിയു ലഭിക്കുന്ന സാഹചര്യത്തിൽ  725 MHz വരെയെത്താന്‍  കഴിയുന്നു.  സ്നാപ്ഡ്രാഗണ്‍ 768 ജി  മികച്ച ഗെയിമിംഗ് പ്രകടനം, 5 ജി കണക്റ്റിവിറ്റി, ഇന്റലിജന്റ് മള്‍ട്ടി ക്യാമറകളുടെ പ്രവര്‍ത്തനം മികച്ചരീതിയില്‍ കൈകാര്യം ബാറ്ററി ലൈഫ് സംരക്ഷിക്കുന്നതിനും കഴിയും വിധമാണ്  രൂപകല്‍പ്പന ചെയ്തിരിക്കുന്നത്

എല്ലാ പ്രദേശങ്ങളിലും സ്നാപ്ഡ്രാഗണ്‍ എക്സ്52 5ജി മോഡം-ആര്‍എഫുമായെത്തുന്ന സ്നാപ്ജഡ്രാഗണ്‍ 768ജി പ്രൊസസര്‍ പ്രവർത്തിക്കുന്നതാണ്. അതോടൊപ്പം മള്‍ട്ടി-സിമ്മിനുള്ള പിന്തുണയും  5 ജി എംഎം വേവ്, സബ് -6 ഗിഗാഹെര്‍ട്സ്, 5ജി എസ്‌എ, എന്‍എസ്‌എ മോഡുകള്‍, ഡൈനാമിക് സ്പെക്‌ട്രം ഷെയറിങ് (ഡിഎസ്‌എസ്) ഉള്ള ടിഡിഡി, എഫ്ഡിഡി, ഗ്ലോബല്‍ 5 ജി റോമിംഗ് എന്നിവയയും  ഉൾപ്പെടുന്നുണ്ട് .സ്നാ്ഡ്രാഗണ്‍ എക്സ്52 5ജി മോഡം രൂപകല്‍പന ചെയ്തിരിക്കുന്നത്  1.6 ജിബിപിഎസ് വരെ അപ്ലോഡ് വേഗതല്‍കാന്‍ സാധിക്കുന്നതോടൊപ്പം 3.7 ജിബിപിഎസ് വരെ മള്‍ട്ടി-ജിഗാബൈറ്റ് പീക്ക് ഡൗണ്‍ലോഡ് വേഗത നല്‍കാനും സാധിക്കുന്നു.

Qualcomm unveils new Snapdragon 768G processor

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES