Latest News

ഇനി വാട്ട്‌സ്ആപ്പിലൂടെ ഇന്‍ഷുറന്‍സും പെന്‍ഷനും

Malayalilife
ഇനി വാട്ട്‌സ്ആപ്പിലൂടെ ഇന്‍ഷുറന്‍സും പെന്‍ഷനും

ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് യുപിഐ പ്രവര്‍ത്തനക്ഷമമാക്കിയതിന് പിന്നാലെ ഈ വര്‍ഷം അവസാനത്തോടെ മൈക്രോ ഇന്‍ഷുറന്‍സും പെന്‍ഷന്‍ പദ്ധതികളും ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ വര്‍ഷാവസാനത്തോടെ ആളുകള്‍ക്ക് വാട്ട്സ്ആപ്പ് വഴി മിതമായ നിരക്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വാങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഫേസ്ബുക്ക് ഫ്യൂവല്‍ ഫോര്‍ ഇന്ത്യ 2020 പരിപാടിയില്‍ വാട്സ്ആപ്പ് ഇന്ത്യ ഹെഡ് അഭിജിത് ബോസ് പറഞ്ഞു.

ആളുകള്‍ക്ക് ഇന്‍ഷുറന്‍സ് എളുപ്പത്തില്‍ ലഭ്യമാക്കുന്നത് ജീവിതത്തെയും ആരോഗ്യത്തെയും സംരക്ഷിക്കും. പ്രത്യേകിച്ച് പകര്‍ച്ചവ്യാധി സമയത്തെ അപ്രതീക്ഷിക്കാത്ത ചെലവുകളില്‍ നിന്ന് രക്ഷിക്കാനും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിതമായ നിരക്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി വാട്ട്സ്ആപ്പ് എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സുമായി കരാറിലേര്‍പ്പെടുമെന്നാണ് വിവരം.

അതേസമയം സേവിംഗ്, റിട്ടയര്‍മെന്റ് സ്‌കീമുകള്‍ക്കായി മെസഞ്ചര്‍ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്താം. ഇത് എച്ച്ഡിഎഫ്‌സി പെന്‍ഷന്‍, പിന്‍ബോക്‌സ് സൊല്യൂഷന്‍സ് എന്നിവയുടെ പങ്കാളിത്തത്തോടെ ചെയ്യും. ഇന്ത്യയില്‍ പ്രതിമാസം 400 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കള്‍ ഉള്ളതിനാല്‍, അടുത്തിടെ രാജ്യത്തുടനീളമുള്ള ഉപയോക്താക്കള്‍ക്കായി യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സംവിധാനം വാട്ട്‌സ്ആപ്പ് പുറത്തിറക്കിയിരുന്നു.

നിലവില്‍ 20 ദശലക്ഷം ഉപയോക്താക്കള്‍ക്ക് യുപിഐ സേവനം ലഭ്യമാണ്. യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സംവിധാനം കൈകാര്യം ചെയ്യുന്നതിനും വിപുലീകരിക്കുന്നതിനുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നീ മൂന്ന് ബാങ്കുകളുമായി വാട്സ്ആപ്പില്‍ പങ്കാളികളായിട്ടുണ്ട്. തുടക്കം മുതല്‍ വാട്ട്സ്ആപ്പ് പേയുടെ പങ്കാളി ബാങ്കാണ് ഐസിഐസിഐ ബാങ്ക്.

നവംബര്‍ 5 മുതല്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്കായി പുറത്തിറങ്ങിയ വാട്ട്സ്ആപ്പ് പേയില്‍ 13.87 കോടി രൂപയുടെ 3.1 ലക്ഷം യുപിഐ ഇടപാടുകള്‍ മാത്രമാണ് രേഖപ്പെടുത്തിയത് എന്നത് ശ്രദ്ധേയമാണ്. വാട്സ്ആപ്പ് അധിഷ്ഠിത ഇന്‍ഷുറന്‍സും പെന്‍ഷന്‍ ഉല്‍പ്പന്നങ്ങളും ഇന്ത്യന്‍ വിപണിയില്‍ ഒരു പുതിയ കാര്യമായിരിക്കും. വരും കാലങ്ങളില്‍, വാട്സ്ആപ്പ് ഇന്ത്യന്‍ വിപണിയില്‍ വായ്പാ പദ്ധതികള്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നിരീക്ഷകര്‍ പറഞ്ഞു.

Now insurance and pension through WhatsApp

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES