Latest News

ലോകത്തെ തന്നെ  ആദ്യ ആന്റി ബാക്ടീരിയല്‍ ഫോണ്‍ പുറത്തിറക്കി

Malayalilife
ലോകത്തെ തന്നെ  ആദ്യ ആന്റി ബാക്ടീരിയല്‍ ഫോണ്‍ പുറത്തിറക്കി

ലോകത്തെ തന്നെ  ആദ്യ ആന്റി ബാക്ടീരിയല്‍ ഫോണ്‍ പുറത്തിറക്കി കാറ്റര്‍പില്ലര്‍ (ക്യാറ്റ്) രംഗത്ത്.  രോഗാണുക്കളുടെ വളര്‍ച്ചയെയും വ്യാപനത്തെയും ക്യാറ്റ് എസ് 42 മോഡല്‍ സ്മാര്‍ട്ട് ഫോണ്‍ കുറയ്ക്കുമെന്നാണ് കമ്ബനിയുടെ അവകാശവാദം. ഫോണിന്റെ ഉപരിതലത്തിലെ ബാക്ടീരിയയുടെ അളവ് 15 മിനിട്ടിനുള്ളില്‍ 80 ശതമാനവും 24 മണിക്കൂറിനുള്ളില്‍ 99.9 ശതമാനവും കുറയ്ക്കാന്‍ ഫോണിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്ന സില്‍വര്‍ അയോണിന്  കഴിയുമെന്നാണ് ബുള്ളിറ്റ് പറയുന്നത്.

 ഈ ഫോണിന് ബാക്ടീരിയയെയും വൈറസിനെയും നിര്‍വീര്യമാക്കാന്‍ ക്യാറ്റ് എസ് 42 ഫോണിന് കഴിയില്ലെങ്കിലും മറ്റ് രോഗകാരികളുടെ വ്യാപനത്തെയും പുനരുത്പ്പാദനത്തെയും തടയാന്‍ സാധിക്കും.  പൂര്‍ണ്ണമായും വാട്ടര്‍പ്രൂഫ് ആയതുകൊണ്ട് സോപ്പ്, വെള്ളം, അണുനാശിനി, ബ്ലീച്ച്‌ എന്നിവ ഉപയോഗിച്ച്‌ കഴുകാന്‍ എകദേശം 20000 രൂപ വിലയുള്ള ഈ ഫോണിന്  കഴിയും. ബാക്ടീരിയകളെയും വൈറസുകളെയും  ഇത് വഴി ചെറുക്കാന്‍ കഴിയും.  ഈ ഫോണ്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കും സാമൂഹിക സേവന രംഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ധാരാളം യാത്രകള്‍ ചെയ്യുന്നവര്‍ക്കും ഉപകാരപ്രദമായിരിക്കും. 2021 ജനുവരിയില്‍ ഈ ഫോണ്‍ വിപണിയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more topics: # world first anti bacterial ,# phone
world first anti bacterial phone

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES