ഇന്ത്യയില്‍ ഓണ്‍ലൈന്‍ വിപണി പൊടിപൊടിക്കുമ്പോള്‍ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ സ്മാര്‍ട്ട് ഫോണ് കമ്പനികളാണെന്ന് പറയാതിരിക്കാന്‍ വയ്യ. അതിനുള്ള ഉത്തമ ഉദാഹരണമാണ് ആമസോണ്‍ പ്രൈം സെയിലില്‍ ചൂടപ്പം പോലെ വിറ്റു പോകുന്ന ഫോണുകളുടെ കണക്കുകള്‍. മാത്രല്ല രാജ്യത്തെ പിന്‍ കോഡുകള്‍ 70 ശതമാനത്തോളം പ്രൈം സെയിലില്‍ രേഖപ്പെടുത്തി. ഗ്രാമീണ മേഖലകളില്‍ പോലും ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചു വരുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണിതെന്നാണ് ടെക്ക് ലോകത്തെ വിലയിരുത്തല്‍.
ഈ മാസം 15-16 തീയതികളില്‍ നടത്തിയ പ്രൈം സെയിലില്‍ ആപ്പിളും സാംസങ്ങും വണ്‍ പ്ലസുമാണ് ഏറ്റവുമധികം വിറ്റു പോയ ബ്രാന്‍ഡുകള്‍. യൂണിറ്റ് വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡ് ഷവോമി തന്നെയാണ്. വണ്‍പ്ലസ് 6 ടി, സാംസങ് ഗാലക്സി എം 10, ആപ്പിള്‍ എക്സ്ആര്‍ എന്നിവയുള്‍പ്പെടെ ഞൊടിയിടയിലാണ് പ്രൈം സെയിലില്‍ വിറ്റു പോയത്.
ആപ്പിള്‍ ഐഫോണ്‍ എക്‌സ്ആര്‍, വണ്‍പ്ലസ് 7, സാംസങ് ഗാലക്സി എം 40, ഒപിപിഒ എഫ് 11 പ്രോ, റെഡ്മി വൈ 3, സാംസങ് ഗാലക്സി എം 30, എം 20, എല്‍ജി ഡബ്ല്യു 30, വണ്‍പ്ലസ് 7, വണ്‍പ്ലസ് 7 എന്നിവയുടെ മുന്‍നിര മോഡലുകള്‍ക്കും വന്‍ വില്പനയാണുള്ളത്. ഓണ്‍ലൈനില്‍ ചെറുകിട, ഇടത്തരം സ്മാര്‍ട്ട് ഫോണുകളുടെ ബിസിനസുകളിലും വില്‍പ്പന 67 ശതമാനം ഉയര്‍ന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് ഓണ്‍ലൈന്‍ മേഖലയിലേക്ക് കൂടുതല്‍ സെല്ലറുമാരെ ആകര്‍ഷിക്കാന്‍ ഉപകരിക്കുമെന്നാണ് കരുതുന്നത്.