Latest News

ഓഫ്‌ലൈന്‍ വിപണിയിലേക്കും ചുവടുവച്ച് ആമസോണ്‍

Malayalilife
ഓഫ്‌ലൈന്‍ വിപണിയിലേക്കും ചുവടുവച്ച് ആമസോണ്‍

ണ്‍ലൈന്‍ വിപണിയിലെ ശക്തമായ സന്നിധ്യമായ ആമസോണ്‍ ആദ്യമായി ഓഫ് ലൈന്‍ വിപണിയിലേക്കും ചുവട് വയ്ക്കുന്നു. ഇത്തരത്തില്‍ ആമസോണിന്റെ ആദ്യ വസ്ത്ര വ്യാപാര ഷോപ്പ് ലോസ് ഏഞ്ചല്‍സില്‍ തുറക്കും. ഈ വര്‍ഷാവസാനം ആയിരിക്കും  ആമസോണ്‍ സ്‌റ്റൈല്‍ സ്റ്റോര്‍ ആരംഭിക്കുക. ഈ സ്റ്റോറില്‍ ആപ്പ് ഉപയോഗിച്ച് വസ്ത്രങ്ങളുടെ ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യാനും വസ്ത്രങ്ങളുടെ സൈസും നിറവും തിരഞ്ഞെടുക്കാനും ഉപഭോക്താക്കള്‍ക്ക് കഴിയും. തുടര്‍ന്ന് ട്രയല്‍ റൂമില്‍ നിന്ന് വസ്ത്രം ഇട്ട് നോക്കാനും അനുവദിക്കും. ഫിസിക്കല്‍ ക്ലോത്തിംഗ് സ്റ്റോര്‍ ഉപയോഗിച്ച് റീട്ടെയില്‍ സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ആമസോണിന്റെ ഈ നീക്കം.

സ്റ്റോറില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള വസ്ത്രങ്ങള്‍, ഷൂകള്‍, അറിയപ്പെടുന്നതും വളര്‍ന്നുവരുന്നതുമായ ബ്രാന്‍ഡുകളുടെ വിവിധ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും. ഞങ്ങളുടെ മെഷീന്‍ ലേണിംഗ് അല്‍ഗോരിതങ്ങള്‍ ഓരോ ഉപഭോക്താവിനും അവര്‍ ഷോപ്പുചെയ്യുമ്പോള്‍ അനുയോജ്യമായ, തത്സമയ ശുപാര്‍ശകള്‍ നല്‍കുമെന്നും ആമസോണ്‍ വ്യക്തമാക്കുന്നു. 2015-ല്‍ ആമസോണ്‍ ഒരു ബുക്ക്സ്റ്റോര്‍ തുറന്നിരുന്നു. പിന്നീട് 13.7 ബില്യണ്‍ ഡോളറിന് ഹോള്‍ ഫുഡ്സ് മാര്‍ക്കറ്റ് ഗ്രോസറി ശൃംഖലയും ആമസോണ്‍ 2017-ല്‍ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
 

Read more topics: # Amazon ,# will open offline cloth store
Amazon will open offline cloth store

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES