ഇനി ഗൂഗിള്‍ പേ ഉപയോഗിച്ച് കോണ്‍ടാക്‌ട് ലെസ് സംവിധാനത്തിലൂടെ പണം കൈമാറാം. ഈ സംവിധാനം പ്രവര്‍ത്തിക്കുക നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍(എന്‍എഫ്സി) ഉപയോഗിച്ചായിരിക്കും. ഇതുവരെ ഗൂഗിള്‍ പേ വഴി പണമിടപാട് യുപിഐ സംവിധാനമുപയോഗിച്ചാണ് നടത്തിയിരുന്നത്. മറ്റൊരാള്‍ക്ക് കാര്‍ഡ് കൈമാറാതെ ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് നമ്ബറുകള്‍ ആപ്പില്‍ ചേര്‍ക്കാനുള്ള സൗകര്യം വന്നതോടെയാണ് പിഒഎസ് മെഷീനു സമീപം കൊണ്ടുചെന്ന് ഇടപാട നടത്താനുള്ള സാധ്യതകൂടി ലഭ്യമായത്.
കാര്‍ഡ് ഉപയോഗിക്കാതെയും പിഎന്‍ നല്‍കാതെയും പോയന്റ് ഓഫ് സെയില്‍ ടെര്‍മിനലുകളില്‍ ഇടപാട് നടത്താന്‍ എന്‍എഫ്സി സംവിധാനം വഴി സാധിക്കും. പേയ്മന്റ് മെത്തേഡില്‍ ഗൂഗിള്‍ പേയിലെ സെറ്റിങ്സില്‍ പോയി ക്ലിക്ല് ചെയ്ത് കാര്‍ഡിലെ വിവരങ്ങള്‍ ചേര്‍ക്കാം. ഇവയിൽ ചേര്‍ക്കാന്‍ കഴിയുന്നത് കാര്‍ഡിന്റെ നമ്ബര്‍, കാലാവധി, സിവിവി, കാര്‍ഡ് ഉടമയുടെ പേര് തുടങ്ങിയവയാണ്.
യഥാര്‍ഥ കാര്‍ഡ് നമ്ബറിനു പകരം വിര്‍ച്വല്‍ അക്കൗണ്ട് നമ്ബര്‍ ആപ്പ് കാര്‍ഡ് വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ തനിയെ ഉണ്ടാക്കും. ഈ നമ്ബര്‍ 'ടോക്കണ്‍' എന്ന പേരിലാണ് കാര്‍ഡ് വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ അറിയപ്പെടുക. ഷോപ്പുകളിലെ പണമിടപാടിന് ഇതാണ് ഉപയോഗിക്കേണ്ടത്. ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത് പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോള്‍.