Latest News

ഇന്ത്യ ശ്രീലങ്കയുമായി എയര്‍ ബബിള്‍ കരാര്‍ ഒപ്പിട്ടു

Malayalilife
 ഇന്ത്യ ശ്രീലങ്കയുമായി എയര്‍ ബബിള്‍ കരാര്‍ ഒപ്പിട്ടു

ന്ത്യ എയര്‍ ബബിള്‍ കരാര്‍  അയല്‍രാജ്യമായ ശ്രീലങ്കയുമായി  ഒപ്പിട്ടു.  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉഭയകക്ഷി കരാര്‍ പ്രകാരം‌ ഇനി ഇരുരാജ്യങ്ങളും തമ്മിലെ അന്താരാഷ്ട്ര വിമാന സെര്‍വിസുകള്‍ സാധ്യമാവും.  മാലിദ്വീപുമായി ടൂറിസം മേഖലയില്‍ ഇന്ത്യന്‍ യാത്രക്കാര്‍ക്കായി ശ്രീലങ്ക വീണ്ടും വാതില്‍ തുറക്കുന്നത് ആരോഗ്യപരമായ മത്സരത്തിന് വേദിയാകുമെന്ന് ഈ മേഖലയിലുള്ളവര്‍ വിലയിരുത്തുന്നു.  ഇന്ത്യക്കാര്‍ ഏറ്റവുമധികം കോവിഡ് കാലത്ത് യാത്ര പോയ രാജ്യങ്ങളിലൊന്നാണ് മാലിദ്വീപ്.  ഇനി പലരും ശ്രീലങ്കയാകും യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനാല്‍ തെരഞ്ഞെടുക്കുക.


 ജനുവരിയില്‍ ശ്രീലങ്ക വിദേശ വിനോദ സഞ്ചാരികള്‍ക്കായി കോവിഡ് മഹാമാരിയെത്തുടര്‍ന്നുള്ള 10 മാസത്തെ അടച്ചുപൂട്ടലിന് ശേഷം വാതിലുകള്‍ തുറന്നിരുന്നു. എന്നാല്‍, എയര്‍ ബബിളിന്റെ ഭാഗമല്ലാത്തതിനാല്‍ ഇന്ത്യക്കാര്‍ക്ക് യാത്ര സാധ്യമായിരുന്നില്ല., കോവിഡിനെ പിടിച്ചുകെട്ടാന്‍ തീവ്രമായ നിയന്ത്രണങ്ങളാണ് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ശ്രീലങ്ക ഏര്‍പ്പെടുത്തിയത്. ടൂറിസം മേഖലയാണ് ശ്രീലങ്കയുടെ ജി ഡി പിയുടെ അഞ്ച് ശതമാനവും വഹിക്കുന്നത് .

 2021 ജനുവരി 21ന് കൊളംബോ അന്താരാഷ്ട്ര വിമാനത്താവളം 10 മാസത്തെ അടച്ചിടലിനുശേഷം വീണ്ടും തുറന്നതോടെ മാര്‍ച് അവസാനം വരെ 9,630 സഞ്ചാരികള്‍ ശ്രീലങ്ക സന്ദര്‍ശിച്ചു.  ഒരു ദിവസം മാത്രമാണ് രാജ്യത്ത് എത്തുന്നതിന് രണ്ടാഴ്ച മുമ്ബ് വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ച ടൂറിസ്റ്റുകള്‍ക്ക് ക്വാറന്‍ൈറനില്‍ കഴിയേണ്ടത്. എന്നാലും ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തണം. ഇതില്‍ നെഗറ്റീവാവുകയാണെങ്കില്‍ പുറത്തിറങ്ങി യാത്ര ചെയ്യാം. ഇന്ത്യ എയര്‍ ബബിള്‍ കരാറില്‍ ശ്രീലങ്ക കൂടാതെ 27 രാജ്യങ്ങളുമായി  ഏര്‍പ്പെട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍, ഫ്രാന്‍സ്, കാനഡ, ജര്‍മനി, മാലിദ്വീപ്, യു എസ് എ, യു കെ, യു എ ഇ തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പെടുന്നു.

India signs air bubble agreement with Sri Lanka

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക