Latest News

ക്ലാസിക് 350 മോഡലിന് വില വര്‍ധിപ്പിച്ച് ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്

Malayalilife
 ക്ലാസിക് 350 മോഡലിന് വില വര്‍ധിപ്പിച്ച് ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്

നപ്രിയ മോഡലായ ക്ലാസിക് 350 മോഡലിന് വില വര്‍ധിപ്പിച്ച് ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. ബൈക്കിന്റെ ഓരോ വേരിയന്റിലും വില പരിഷ്‌ക്കരണം നടപ്പിലാക്കിയിട്ടുണ്ടെന്ന് ഗാഡി വാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ലാസിക് 350 മോഡലിന്റെ വേരിയന്റിനെ അനുസരിച്ച് 5,231 രൂപ മുതല്‍ 5,992 രൂപ വരെയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. മാറ്റ്, ക്രോം പതിപ്പിനാണ് ഏറ്റവും കൂടുതല്‍ വില വര്‍ധനവുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-യുടെ പ്രാരംഭ സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ വില 1.72,466 രൂപയാണ് ഇനി മുതല്‍. നേരത്തെയുണ്ടായിരുന്ന 1,67,235 രൂപയില്‍ നിന്നും 5,231 രൂപയാണ് കൂടിയിരിക്കുന്നത്. ക്ലാസിക് 350 തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളാണ്. വില വര്‍ധനവ് കൂടാതെ റെട്രോ ക്ലാസിക് മോഡലിന് കമ്പനി മറ്റ് മാറ്റങ്ങളൊന്നുംവരുത്തിയിട്ടില്ല. എന്നാല്‍, വരാനിരിക്കുന്ന പുതുതലമുറ മോഡലില്‍ നിരവധി മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

പുതുതലമുറ ക്ലാസിക് 350 മീറ്റിയോര്‍ 350 പതിപ്പിനായി ഉപയോഗിച്ച പുതിയ ജെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഒരുങ്ങുക. ഡബിള്‍ ക്രാഡിള്‍ ചാസിയെ അടിസ്ഥാനാക്കി ഒരുങ്ങുന്ന പുത്തന്‍ ക്ലാസിക്കിന് 349 സിസി, എയര്‍ / ഓയില്‍-കൂള്‍ഡ് എഞ്ചിനായിരിക്കും ഇതിന് കരുത്തേകുക. ഇത് പരമാവധി 20.2 യവു കരുത്തില്‍ 27 ചാ ടോര്‍ക്കും ഉത്പാദിപ്പിച്ചേക്കും. ക്ലാസിക് ബ്ലാക്ക്, ക്രോം ബ്ലാക്ക്, സ്റ്റെല്‍ത്ത് ബ്ലാക്ക്, സ്റ്റോംറൈഡര്‍ സാന്‍ഡ്, എയര്‍ബോണ്‍ ബ്ലൂ, ഗണ്‍മെറ്റല്‍ ഗ്രേ എന്നീ ആറ് കളര്‍ ഓപ്ഷനുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 തെരഞ്ഞെടുക്കാന്‍ സാധിക്കും.

Iconic two wheeler maker Royal Enfield has increased the price of the Classic 350 model

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക