Latest News

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വാവെ പുറത്ത്

Malayalilife
സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വാവെ പുറത്ത്

സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ അതികായനാണ് യുഎസ് കേന്ദ്രമാക്കിയ ടെക് ഭീമന്‍ ആപ്പിള്‍. അമേരിക്കന്‍ കമ്പനിയോട് കൊമ്പ് കോര്‍ത്ത് വരികയായിരുന്നു ചൈനയുടെ പ്രിയ ബ്രാന്‍ഡായ വാവെയ്. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വാവെയെ അമേരിക്ക വരിഞ്ഞുകെട്ടി. അതോടെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആപ്പിളിനും സാംസംഗിനും വെല്ലുവിളി ഉയര്‍ത്തിയിരുന്ന വാവെയ് ഔട്ട് ആയി. വാവെയ് തീര്‍ത്ത ശൂന്യത തങ്ങള്‍ നികത്തുമെന്ന ഉറച്ച പ്രഖ്യാപനവുമായി എത്തുകയാണ് ചൈനീസ് ബ്രാന്‍ഡ് തന്നെയായ ഷഓമി. ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളിലൂടെ ഇന്ത്യ ഉള്‍പ്പടെയുള്ള വലിയ വിപണികളില്‍ നിറസാന്നിധ്യമായ ഷഓമി പ്രീമിയം ഫോണ്‍ വിപണിയിലേക്കും കടന്നിരിക്കുന്നു.   

വാവെയ്ക്ക് തുടങ്ങിവെച്ച ദൗത്യം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ഇത് മുന്നില്‍ കണ്ടാണ് കഴിഞ്ഞ ദിവസം പുതിയ മോഡലുകള്‍ ഷഓമി പുറത്തിറക്കിയത്. എംഐ 11 ലൈറ്റ്, എംഐ 11 ലൈറ്റ് 5ജി, എംഐ 11 പ്രോ, എംഐ 11 അള്‍ട്ര എന്നീ മോഡലുകളാണ് ഷഓമി പുതുതായി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഇതില്‍ എംഐ 11 അള്‍ട്രാ അന്താരാഷ്ട്ര വിപണികളെ ഉന്നമിടുന്ന പ്രീമിയം പ്രൊഡക്റ്റാണ്. 914-1066 ഡോളറാണ് ഫോണിന്റെ വില. പ്രീമിയം വിപണിയില്‍ ആപ്പിളിനും സാംസംഗിനും കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ് പുതിയ മോഡലിലൂടെ ഷഓമി.   

കഴിഞ്ഞ വര്‍ഷം ആദ്യം മുതലേ തന്നെ ഞങ്ങള്‍ ഹൈ റേഞ്ച് വിപണിയിലേക്ക് പ്രവേശിച്ചുതുടങ്ങിയിരുന്നു. അവിടെ സാന്നിധ്യം ശക്തമാക്കിക്കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നുണ്ട്-ഷഓമി സിഇഒ ലീ ജന്‍ പറഞ്ഞു. മൂന്ന് സെന്‍സറുകളുള്ള മോഡലാണ് എംഐ 11 അള്‍ട്ര. 2019ലാണ് വാവെയ് യുഎസ് കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടത്. അതോടെ വാവെയുമായുള്ള ബന്ധം ഗൂഗിളിന് അവസാനിപ്പിക്കേണ്ടി വന്നിരുന്നു. തങ്ങളുടെ ഡിവൈസുകളില്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ലഭ്യമാക്കാന്‍ വാവെയ്ക്ക് സാധിക്കാതെ വന്നു. ചൈനയ്ക്കകത്ത് അത് പ്രശ്‌നമായില്ലെങ്കിലും ചൈനയ്ക്ക് പുറത്തുള്ള യുഎസ് ഉപഭോക്താക്കള്‍ക്ക് അത് വലിയ വിഷയമായി മാറി.

Read more topics: # Huawei phone out of the market
Huawei phone out of the market

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക