Latest News

ഗൂഗിള്‍ പീപ്പിള്‍ കാര്‍ഡുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍

Malayalilife
ഗൂഗിള്‍ പീപ്പിള്‍ കാര്‍ഡുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍

ഗുഗിള്‍ പീപ്പിള്‍ കാര്‍ഡുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.  ഗൂഗിള്‍ സെര്‍ച്ചില്‍ പ്രശസ്തര്‍ അല്ലെങ്കിലും ഏത് സാധാരണക്കാരനും എത്തിച്ചേരാന്‍ കഴിയുന്ന ഒരു  സംവിധാനമാണിത്. വളരെ ലളിതമായി തന്നെ  ഇത് നിര്‍മ്മിക്കാനും കഴിയുന്നു.

എന്നാൽ ഗൂഗിള്‍ പറയുന്നത് ഇതൊരു വെര്‍ച്വല്‍ വിസിറ്റിങ് കാര്‍ഡ് ആണെന്നാണ്. ഇതില്‍ നിന്നും  നിങ്ങളുടെ വെബ്‌സൈറ്റിനക്കുറിച്ചോ, സമൂഹ മാധ്യമ അഡ്രസുകളെക്കുറിച്ചോ, എല്ലാം തന്നെ കുറിക്കാനും സാധിക്കുന്നു. മറ്റുള്ളവര്‍ നിങ്ങളെക്കുറിച്ച്  അറിയണെന്നു കരുതുന്ന കാര്യ ങ്ങളെല്ലാം  തന്നെ ഇതിൽ എഴുതി തയാറാക്കാവുന്ന ഒരു വിസിറ്റിങ് കാര്‍ഡാണ്  പിപ്പിള്‍ കാര്‍ഡ്.

ഇന്‍റര്‍നെറ്റില്‍ ഒരു വ്യക്തിയുടെ വിലാസമാണിതെന്ന് പറയാം.  നിങ്ങള്‍ ഏതെങ്കിലും തൊഴില്‍ ചെയ്യാനാഗ്രഹിക്കുന്നയാളാണെങ്കില്‍ അത് നിങ്ങള്‍ക്ക് ഈ പ്രൊഫൈലില്‍ കുറിക്കാം. അത്തരം തൊഴില്‍ ചെയ്യിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സേര്‍ച്ചു ചെയ്യുമ്പോള്‍ നിങ്ങളുടെ പേരും മറ്റു വിവരങ്ങളും അവര്‍ക്കു ലഭിക്കും. അതിന് പുറമേ ബിസിനസ്, കണ്‍സള്‍ട്ടന്‍‍സി, വിവിധ സേവനങ്ങള്‍ ഇതെല്ലാം ചെയ്യുന്നവര്‍‍ക്ക് ഇത് ഉപകാരപ്പെടും. 

 ഗൂഗിള്‍ പീപ്പിള്‍സ് കാര്‍ഡ് തയ്യാറാക്കേണ്ട രീതി എങ്ങനെ എന്ന് വച്ചാൽ  ആദ്യം തന്നെ  ഗൂഗിള്‍ അക്കൗണ്ട് ഉണ്ടാക്കുക. നിലവില്‍ ഗൂഗിള്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ അതിലേക്ക് സൈന്‍ ഇന്‍ ചെയ്യുക. ശേഷം നിങ്ങളുടെ പേരു സേര്‍ച് ചെയ്യുകയോ അല്ലെങ്കില്‍ 'add me to Search' എന്നു തന്നെ  സേര്‍ച്ചു ചെയ്യാം. അതിലേക്ക്  ലഭ്യമാകുന്ന പ്രോംപ്റ്റില്‍ ടാപ്പു ചെയ്‌ത്‌ ശേഷം നിങ്ങള്‍ക്ക് നിങ്ങളുടെ പീപ്പിള്‍ കാര്‍ഡ് സജ്ജമാക്കാനുള്ള ഫോം തെളിഞ്ഞുവരുകയും ചെയ്യും. ശേഷം ഗൂഗിള്‍ അക്കൗണ്ടിലെ ചിത്രം തന്നെ നമുക്ക് ഉപയോഗിക്കാവുന്നതാണ്. അതോടൊപ്പം  നിങ്ങളെക്കുറിച്ചുള്ള വിവരണവും അതിലേക്ക്  എഴുതിയുണ്ടാക്കാം. നിങ്ങളുടെ വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകള്‍ എന്നിവ  ചേര്‍ക്കാവുന്നതാണ്. ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ് എന്നിവയും അതോടൊപ്പം ചേർക്കാവുന്നതാണ്.

Google launches Google People Cards in India

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക