Latest News

ഗൂഗിള്‍ പ്ലേ മ്യൂസിക് സേവനം അവസാനിക്കുന്നു

Malayalilife
ഗൂഗിള്‍ പ്ലേ മ്യൂസിക് സേവനം അവസാനിക്കുന്നു

ഗൂഗിള്‍ പ്ലേ മ്യൂസിക് സേവനം അവസാനിപ്പിക്കാനൊരുങ്ങുന്നു. ഈ വര്‍ഷം അവസാനത്തോടെയാണ്  അവസാനിപ്പിക്കുക എന്ന്  ഗൂഗിള്‍ അറിയിച്ചിരിക്കുകയാണ്.ഗൂഗിള്‍ ഇക്കാര്യം  ഇമെയില്‍ വഴിയാണ്  ഉപയോക്താക്കളെ അറിയിച്ചത്. പ്ലേ മ്യൂസിക് സേവനം  ഈ വര്‍ഷം ഒക്ടോബറിനും ഡിസംബറിനും ഇടയില്‍ അവസാനിപ്പിക്കുമെന്നാണ് അറിയിപ്പ്.  ഉപയോക്താക്കളോട് ഗൂഗിള്‍ പുതിയതായി ആരംഭിച്ച യൂട്യൂബ് മ്യൂസിക്കിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

യൂട്യൂബ് മ്യൂസിക്കിലേക്ക് ഉപയോക്താക്കള്‍ക്ക് അവര്‍ വാങ്ങിയതോ ഗൂഗിള്‍ പ്ലേ മ്യൂസിക്കിലേക്ക് അപ്ലോഡ് ചെയ്തതോ ആയ ഗാനങ്ങളും അതുപോലെ ട്രാക്കുകള്‍, പ്ലേ ലിസ്റ്റുകള്‍, റേഡിയോ സ്റ്റേഷനുകള്‍ എന്നിവ  മാറ്റാനുമുള്ള സൗകര്യവും ലഭ്യമാക്കുന്നുണ്ട്.  ലൈബ്രറിയിലേക്കും ഡാറ്റയിലേക്കും ഉപയോക്താക്കള്‍ക്ക് അവരുടെ ഗൂഗിള്‍ പ്ലേ മ്യൂസിക് പ്രവേശനാനുമതി നഷ്ടപ്പെടുന്നതിന് മുന്നോടിയായി കമ്പനി  അവരെ അറിയിക്കുകയും ചെയ്യുന്നു. അതോടൊപ്പം  ഉപയോക്താക്കള്‍ക്ക് അവരുടെ ഡാറ്റ  ഗൂഗിള്‍ പ്ലേയില്‍ നീക്കം ചെയ്യാനുള്ള സൗകര്യവുമുണ്ട്.

 യൂട്യബ് മ്യൂസിക്കിൽ അഞ്ച് കോടിയിലധികം ഒറിജിനല്‍ ട്രാക്കുകളും ആല്‍ബങ്ങളും ഉണ്ട് . അതോടൊപ്പം തത്സമയ പ്രകടനങ്ങള്‍, റീമിക്സുകള്‍ പോലുള്ള ശ്രേണിയില്‍ പെട്ട ഗാനങ്ങളും ലഭ്യമാകുന്നു.  യൂട്യൂബ് മ്യൂസിക്കിലേക്ക്  ഒരുലക്ഷം പാട്ടുകള്‍ ഉപയോക്താക്കള്‍ക്ക് സ്വന്തം ലൈബ്രറിയില്‍ ചേര്‍ക്കാനുമാകും. നിലവിൽ  ഗൂഗിള്‍ പ്ലേ മ്യൂസിക്കില്‍ 50000 ട്രാക്കുകള്‍ ഉള്‍പ്പെടുത്താനുള്ള സൗകര്യമാണ് ഉള്ളത്.  യൂട്യൂബ് മ്യൂസികിന്റെ വരിക്കാരായവര്‍ക്ക് പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും പശ്ചാത്തലത്തില്‍ കേള്‍ക്കാനുമെല്ലാം സാധിക്കും. ഗൂഗിള്‍ പ്ലേ മ്യൂസികിന്റെ അതേ നിരക്കുകള്‍ തന്നെയാണ് യൂട്യൂബ് മ്യൂസിക്കിനും. പരസ്യങ്ങള്‍ ഉള്‍പ്പെടുന്ന സേവനം വരിക്കാരല്ലാത്തവര്‍ക്ക് ഇതിലൂടെ  ആസ്വദിക്കാനുള്ള സൗകര്യവുമുണ്ട്.

Google Play Music service ends soon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES