Latest News

ഫെയ്‌സ് ബുക്കിന് ആദ്യ പാദത്തില്‍ റെക്കോര്‍ഡ് നേട്ടം

Malayalilife
ഫെയ്‌സ് ബുക്കിന് ആദ്യ പാദത്തില്‍ റെക്കോര്‍ഡ് നേട്ടം

ഫെയ്‌സ് ബുക്കിന് ആദ്യ പാദത്തില്‍ റെക്കോര്‍ഡ് നേട്ടം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഫെയ്‌സ് ബുക്കിന്റെ വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടമാണ് ഉണ്ടായിട്ടുള്ളത്. ഏകദേശം 15.1 ബില്യണ്‍ ഡോളറിന്റെ അധിക വരുമാനമാണ് ഫെയ്‌സ് ബുക്ക് ആദ്യ പാദത്തില്‍ നേടിയത്. 26 ശതമാനമാണ് വര്‍ധനവുണ്ടായിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. വാള്‍സ്ട്രീറ്റിന്റെ കണക്കുകളെല്ലാം അസ്ഥാനത്താക്കിയാണ് ഈ നേട്ടം ഫെയ്‌സ് ബുക്ക് കൈവരിച്ചത്. 

കഴിഞ്ഞ വര്‍ഷം ഫെയ്‌സ് ബുക്കിന് ഇതേ കാലയളവില്‍ 12.0 ബില്യണ്‍ ഡോളര്‍ അധിക വരുമാനമാണ് ഉണ്ടായിരുന്നത്. ഇതിനെയെല്ലാം ഇത്തവണ മറികടന്നാണ് ഫെയ്‌സ് ബുക്കിന് ഉയര്‍ന്ന നേട്ടം കൈവരിക്കാന്‍ സാധിച്ചത്. ഫെയ്‌സ് ബുക്കിന്റെ ഉപഭോക്താക്കളുടെ എണ്ണത്തിലും വന്‍വര്‍ധനവാണ് രേഖപ്പെടുത്തയിട്ടുള്ളത്. ഉപയോക്താക്കളുടെ എണ്ണം എട്ട് ശതമാനം വര്‍ധിച്ച്  2. ബില്യണായി ഉയരുകയും ചെയ്തു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 1.6 ബില്യണായിരുന്നു ഉണ്ടായിരുന്നത്. 

അതേസമയം ഫെയ്‌സ്ബുക്കിന് മറ്റിനത്തില്‍ ചിലവ് വന്നത് 11.8 ബില്യണ്‍ ഡോളറാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. പിഴ മറ്റ് കാരണങ്ങള്‍ മൂലമുള്ള ചിലവുകളാണിതെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 80 ശതമാനം അധികമാണ് ഫെയ്‌സ് ബുക്കിന് ചിലവാക്കേണ്ടി വന്നത്.

Read more topics: # Facebook earn profit
Facebook earn profit

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES