Latest News

ഇന്ത്യന്‍ വിപണി കൈയ്യടി ചൈനീസ് തരംഗം!

Malayalilife
  ഇന്ത്യന്‍ വിപണി കൈയ്യടി ചൈനീസ് തരംഗം!

ചൈനീസ് സ്മാര്‍ട് ഫോണ്‍ കമ്പനികള്‍ ഇന്ത്യന്‍ വിപണിയില്‍ വന്‍ മുന്നേറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഏകദേശം 66 ശതമാനം വിപണി നേട്ടം കൈവരിച്ചാണ് ചൈനീസ് സ്മാര്‍ട് ഫോണുകളുടെ കുതിച്ചു ചാട്ടമെന്ന് പറയാം. ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ കമ്പനികളെയെല്ലാം ചൈനീസ് ബ്രാന്‍ഡുകള്‍ മലര്‍ത്തിയടിച്ചുവെന്ന് പറയാം. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ ചൈനീസ് സ്മാര്‍ട് ഫോണ്‍ കമ്പനികളുടെ ലാഭം ഇരട്ടിയായെന്നാണ് റിപ്പോര്‍ട്ട്. വിവോയുടെ  ലാഭത്തിലും വരുമാനത്തിലും വന്‍ കുതിച്ചു ചാട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. വിവോയുടെ വിപണി വിഹിതം 12 തമാനമായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിവോക്ക് 6 ശതമാനം വിപണി നേട്ടമാണ് ഉണ്ടായിരുന്നത്. കൗണ്ടര്‍ പോയിന്റ് മാര്‍ക്കറ്റ് മോണിറ്റര്‍ റിസേര്‍ച്ചാണ് ഇക്കാര്യം പുറത്തുവിട്ടത്. 

ഇന്ത്യന്‍ വിപണിയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കിയ ഷവോമിയുടെ വിപണി വിഹിതം കുത്തനെ ഇടിഞ്ഞെന്നാമ് കൗണ്ടര്‍ പോയിന്റ് മാര്‍ക്കറ്റ് മോണിറ്റര്‍ റിസേര്‍ച്ച്  വ്യക്തമാക്കിയിട്ടുള്ളത്. വിപണി വിഹിതം 2018 ല്‍ ഇതേ കാലയളവില്‍ 31 ശതമാനം ഉണ്ടായിരുന്നു. എന്നാല്‍ 2019ലെത്തിയപ്പോള്‍ 29 ശതമാനമായി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ഓപ്പോയുടെ വിപണി വിഹിതം ഒരു ശതമാനം വര്‍ധിക്കുകയും ചെയ്തു. 2018ല്‍ ഇതേ കാലയളവില്‍ 6 ശതമാനം ഉണ്ടായിരുന്നത് ഇപ്രാവശ്യം 7 ശതമാനമായി വര്‍ധിച്ചു. സാംസങ്ങിന്റെ വിപണി വിഹിതം 3 ശതമാനം ഇടിഞ്ഞെന്നും പഠന റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നുണ്ട്. 

ചൈനീസ് കമ്പനികളുടെ ഈ കുതിച്ചു ചാട്ടം  ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ കമ്പനികള്‍ക്ക് വലിയ വെല്ലുവിളിയാണ് നിലവില്‍ സൃഷ്ടിക്കുന്നത്. ഐപിഎല്‍ അടക്കമുള്ള മത്സരങ്ങളില്‍ കമ്പനികള്‍ നല്‍കിയ പരസ്യങ്ങളും, ഓഫറുകളുമാണ് വിപണി വിഹിതം വര്‍ധിക്കാനും ഇന്ത്യന്‍ കമ്പനികള്‍ക്ക് വെല്ലുവിളിയും സൃഷ്ടിച്ചത്. രാജ്യത്ത് 66 ശതമാനം സ്മാര്‍ട് ഫോണുകളുടെയും വിപണിയാണ് ചൈനീസ് കമ്പനികള്‍ കീഴടക്കിയിരിക്കുന്നത്. ചൈനീസ് കമ്പനികളുടെ ഇന്ത്യന്‍ വിപണിയിലുള്ള വളര്‍ച്ച പുതിയ തരംഗമാണ് വിപണിയില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. സ്മാര്ട് ഫോണ്‍ വിപണിയില്‍ വന്‍നേട്ടം കൊയ്താണ് ചൈനീസ് കമ്പനികള്‍ ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ നിലകൊള്ളുന്നത്.

Chinese smart phone sale in India

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES