ആളുകളുടെ ഷോപ്പിംഗ് രീതികള്‍ കൊവിഡ് കാലത്ത് അപ്പാടെ മാറിയിരിക്കുകയാണ്. മിക്കവരും ഓണ്‍ലൈന്‍ ഷോപ്പിംഗ് ആണ് വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങാത്ത സാഹചര്യത്തില്‍ തിരഞ്ഞെടുക്കുക. അപ്പോഴും അത്യാവശ്യ മരുന്നുകളൊക്കെ വാങ്ങാന്‍ പുറത്തിറങ്ങുക തന്നെ വേണം. ആ പ്രശ്നത്തിനും ഇനി ആശ്വാസ മാർഗമായിരിക്കുകയാണ് .
ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ ആഗോള ഭീമനായ ആമസോണ്‍ ഓണ്‍ലൈന്‍ ഫാര്‍മസി തുറന്നിരിക്കുകയാണ്. മരുന്നുകളും ഓണ്‍ലൈനില്‍ തന്നെ ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് ഇനി ലഭ്യമാകും. നിങ്ങളുടെ വീട്ടുപടിക്കൽ ആവശ്യമുളളവ ദിവസങ്ങള്‍ക്കുളളില്‍ തന്നെ മരുന്നുകൾ എത്തിച്ചു നൽകുന്നു.
ഇതോടെ ഫാര്‍മസി വ്യവസായത്തിലേക്ക് കൂടി ആമസോണ്‍ ചുവടുവെപ്പ് നടത്തുകയാണ്. പുസ്തകം മുതല്‍ കളിപ്പാട്ടവും പലചരക്കും അടക്കം എല്ലാ വില്‍പന രംഗത്തും ആമസോണ്‍ ഇതിനകം മുദ്ര പതിപ്പിച്ചിട്ടുളളതാണ്. സിവിഎസും വാള്‍ഗ്രീനും അടക്കമുളള വമ്പന്‍ ശൃംഖലകള്‍ തങ്ങളുടെ ഫാര്‍മസികളെ ആണ് ആശ്രയിക്കുന്നത്.