മരിച്ചുപോയവര്‍ക്ക് ശബ്ദം നൽകാനുള്ള തയ്യാറെടുപ്പുകളുമായി ആമസോണിന്റെ ഡിജിറ്റല്‍ വോയിസ് അസിസ്റ്റന്റായ അലക്‌സ. ഇതിനായി ഉപയോഗിക്കുന്നത് കമ്ബനി വികസിപ്പിച്ച പുതിയ സാങ്കേതിക വിദ്യയാണ്. ഇക്കാര്യം കമ്ബനിയുടെ മാഴ്‌സ് കോണ്‍ഫറന്‍സില്‍ കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു.
അലക്‌സയുടെ പുതിയ ഫീച്ചര്‍ റെക്കോര്‍ഡ് ചെയ്ത ശബ്ദത്തിന്റെ ഓഡിയോ ഫയല്‍ ഉപയോഗിച്ചാണ് നടപ്പിലാക്കുന്നത്. അലക്‌സ ഇത്തരത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ശബ്ദം അനുകരിക്കുന്നു. അലക്‌സ സിസ്റ്റത്തിലേയ്ക്ക് അനുകമ്ബയുടെയും സ്നേഹത്തിന്റെയും മാനുഷിക ഘടകങ്ങള്‍ സംയോജിപ്പിക്കുന്നതിനും ഇതിലൂടെ ഉപഭോക്താക്കളുടെ വിശ്വാസം കൂടുതലായി നേടിയെടുക്കാനുമാണ് ഇത്തരമൊരു ഫീച്ചര്‍ അവതരിപ്പിക്കുന്നതെന്ന് അലക്‌സയുടെ സീനിയര്‍ വൈസ് പ്രസിഡന്റായ രോഹിത് പ്രസാദ് പറഞ്ഞു. പുതിയ ഫീച്ചര്‍ എപ്പോള്‍ മുതല്‍ ലഭ്യമായിത്തുടങ്ങുമെന്ന് സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, നിരവധി ആശങ്കകളും ഉപഭോക്താക്കള്‍ പുതിയ ഫീച്ചറിനോട് അനുബന്ധിച്ച് പ്രകടിപ്പിക്കുന്നുണ്ട്. പുതിയ ഫീച്ചര്‍ ആള്‍മാറാട്ടത്തിനും കബളിപ്പിക്കുന്നതിനും മറ്റ് ഉപയോഗപ്പെടുത്തുമോയെന്ന സംശയം വ്യാപകമായി ഉയരുന്നു.