ആപ്ലിക്കേഷനുകള്‍ തെരഞ്ഞെടുക്കുന്നതിലും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലും ഇന്ത്യക്കാര്‍ മുന്നിലെന്ന് പഠന റിപ്പോര്‍ട്ട്. സെന്‍സര്‍ ടവര്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. 2019 ന്റെ ആദ്യത്തെ മൂന്ന് മാസം ഇന്ത്യക്കാര്‍ 4.8 ബില്യണ്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.
രാജ്യത്ത് സ്മാര്‍ട് ഫോണ്‍ ഉപയോഗം വര്‍ധിക്കുകയും, ഡാറ്റാ സേവനം ഫലപ്രദമായ രീതിയില്‍ ലഭ്യമാവുകയും ചെയ്തതോടെയാണ് ആപ്ലിക്കേഷനുകളുടെ ഇന്‍സ്റ്റാളേഷന്‍ വര്‍ധിച്ചത്. കുറഞ്ഞ നിരക്കില്‍ ഡാറ്റാ സേവനം ലഭ്യമായതും പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നു. അതേസമയം ടിക് ടോക്, ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകളുടെ ഡൗണ്‍ലോഡിങിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഏകദേശം 3 ബില്യണ്‍ ഡൗണ്‍ലോഡിങുകളാണ് ആഗോള തലത്തിലെ പ്രമുഖ ആപ്ലിക്കേഷനുകളില്‍ ഇന്ത്യക്കാര്‍ നടത്തിയിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ ആപ്ലിക്കേഷന്‍ വിപണിയില്‍ ചൈനീസ്, യുഎസ് കമ്പനികളുടെ കടന്നുകയറ്റവും റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നുണ്ട്.