43 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ രാജ്യത്ത് നിരോധിച്ചു. സ്നാക് വീഡിയോ. വീഡേറ്റ്, ബോക്സ്റ്റാർ, അലി എക്സ്പ്രസ് തുടങ്ങിയവയാണ് നിരോധിത പട്ടികയിൽ ഉൾപ്പെട്ടത്. ഇത് മൂന്നാംതവണയാണ് രാജ്യത്ത് ചൈനീസ് ആപ്പുകൾ നിരോധിക്കുന്നത്. സ്വകാര്യത, ദേശീയ സുരക്ഷാ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട് 250 ഓളം ആപ്പുകൾ നിരീക്ഷണത്തിലാണെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
ആലിബാബ വർക്ക് ബെഞ്ച്, ആലിപേ ക്യാഷർ, കാം കാർഡ്, അഡോർ ആപ്പ്, മാംഗോ ടിവി, ക്യാഷർ വാലറ്റ് എന്നിവയും നിരോധിച്ചവയിൽ ഉൾപ്പെടുന്നു. ടിക്, ടോക്, യുസി ബ്രൗസർ തുടങ്ങിയ ഏറെ പ്രചാരമുള്ള ചൈനീസ് ആപ്പുകളാണ് നേരത്തെ സർക്കാർ നിരോധിച്ചത്.