കുട്ടികളുടെ പല്ലില്‍ കേട് വരാതിരിക്കാന്‍ പല്ല് തേയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് കുട്ടികളെ രാത്രിയില്‍ പല്ല് തേപ്പിച്ച് പഠിപ്പിക്കണം. ഇതിന് കാരണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
കുട്ടികളുടെ പല്ലില്‍ കേട് വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്
മുതിര്‍ന്നവരേക്കാള്‍ വേഗത്തില്‍ കുട്ടികള്‍ക്കാണ് പല്ലില്‍ കേട് വരുന്നത്. കൃത്യമായ രീതിയില്‍ പല്ലുകള്‍ സംരക്ഷിക്കപ്പെടാത്തതാണ് പല്ലുകള്‍ വേഗത്തില്‍ കേടായി പോകുന്നതിന് പിന്നിലെ പ്രധാന കാരണം. കുട്ടികളുടെ പല്ലുകളില്‍ കേട് വരാതിരിക്കാന്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
സ്വയം പല്ല് തേയ്ക്കുമ്പോള്‍?
കുട്ടികള്‍ ഒരു പ്രായം ആകുമ്പോള്‍ മാതാപിതാക്കള്‍ അവര്‍ക്ക് പല്ല് തേപ്പിച്ച് കൊടുക്കുന്നത് കുറയ്ക്കും. മിക്കപ്പോഴും ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ക്ക് സ്വയം പല്ല് തേയ്ക്കാനായിരിക്കും ഇഷ്ടം കൂടുതല്‍അതിനാല്‍ പല മാതാപിതാക്കളും കുട്ടികളുടെ ഇഷ്ടത്തിന് വിടുന്നവരും ഉണ്ട്. എന്നാല്‍, കുട്ടികള്‍ ഇത്തരത്തില്‍ സ്വയം പല്ല് തേച്ച് തുടങ്ങുമ്പോള്‍ പേയ്സ്റ്റ് നല്ലപോലെ എടുക്കാനും അതുപോലെ കുറച്ച് പേയ്സ്റ്റ് മാത്രം എടുക്കാനും സാധ്യത കൂടുതലാണ്. പല കുട്ടികളും കൃത്യമായി പല്ല് തേയ്ക്കുകയും ഇല്ല. അതിനാല്‍ എടുത്ത പേയ്സ്റ്റ് പല്ലുകളില്‍ തന്നെ ഇരിക്കാന്‍ സാധ്യത കൂടുതലാണ്. ഇത് പല്ലില്‍ കേട് വരുന്നതിന് കാരണമാകുന്നു.
കുട്ടികളില്‍ വളര്‍ത്തേണ്ട ശീലങ്ങള്‍
രാത്രി പല്ല് തേയ്ക്കാത്തത്?
പല മാതാപിതാക്കളും കുട്ടികളെ രാത്രി പല്ല് തേപ്പിച്ച് പഠിപ്പിക്കുന്നില്ല. പല കുട്ടികള്‍ക്കും രാത്രി പല്ല് തേയ്ക്കാന്‍ മടിയാണ്. പലരും, ആഹാരം കഴിച്ച് കഴിഞ്ഞ് വേഗത്തില്‍ തന്നെ കിടന്നുറങ്ങുന്നു. മാതാപിതാക്കളും കുട്ടികളെ ചെറുപ്പത്തില്‍ തന്നെ രാത്രി പല്ല് തേയ്പ്പിക്കണം എന്ന് ചിന്തിക്കുന്നില്ല. ഇത്തരത്തില്‍ രാത്രി പല്ല് തേയ്ക്കാതെ കിടക്കുന്നത് കുട്ടികളുടെ പല്ലുകളില്‍ വേഗത്തില്‍ കേട് വരുന്നതിന് കാരണമാകുന്നുണ്ട്.
മിക്കപ്പോഴും രാത്രിയില്‍ കുട്ടികള്‍ക്ക് ചോറ്, അല്ലെങ്കല്‍ മറ്റ് എന്തെങ്കിലും മധുരം നല്‍കുന്നവരാണെങ്കില്‍ അവര്‍ രാത്രി പല്ല് തേയ്ക്കുന്നുണ്ടോ എന്നും ഉറപ്പ് വരുത്തണം. ഇല്ലെങ്കില്‍ കുട്ടികളുടെ പല്ലില്‍ കേട് വരാന്‍ സാധ്യത കൂടുന്നു. അവര്‍ കഴിച്ച ആഹാരത്തിന്റെ അവശിഷ്ടങ്ങള്‍ പല്ലില്‍ പറ്റിപിടിച്ചിരിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. അതുപോലെ തന്നെ രാത്രി മിഠായി കഴിച്ചാല്‍ അത് പല്ലില്‍ ഒട്ടിപിടിച്ചിരിക്കാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ കുട്ടികള്‍ രാത്രിയില്‍ പല്ല് തേയ്ക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം. ഇല്ലെങ്കില്‍ പല്ലില്‍ കേട് വരാന്‍ സാധ്യത കൂടുതലാണ്.
രാത്രിയില്‍ പല്ല് തേച്ചാലുള്ള ഗുണം?
രാത്രിയില്‍ പല്ല് തേച്ചാല്‍ നിരവധി ഗുണങ്ങളാണ് ഉള്ളത്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. പല്ലില്‍ കേട് വരാതിരിക്കാന്‍ രാത്രിയില്‍ പല്ല് തേയ്ക്ക്ുന്നത് നല്ലതാണ്. അതുപോലെ, പല്ലില്‍ നിന്നും ബാക്ടീരിയ നീക്കം ചെയ്യാന്‍ സഹായിക്കുന്നതിനാല്‍ പ്ലാക്ക് വരാതെ സംരക്ഷിക്കാന്‍ ഇത് സഹായിക്കും. അതുപോലെ തന്നെ പല്ലിന് നല്ല നിറം നല്‍കാനും പല്ലിന് ഉറപ്പ് നല്‍കാനും ഇത് സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ മോണരോഗങ്ങള്‍ വരാതിരിക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. മോണകള്‍ക്ക് ആരോഗ്യം ഉണ്ടെങ്കില്‍ മാത്രമാണ് പല്ലുകള്‍ക്ക് ബലം ഉണ്ടാവുകയുള്ളൂ.
അതുപോലെ വായ്നാറ്റം ഇല്ലാതിരിക്കാന്‍ ഇത് സഹായിക്കും. അതുപോലെ, ദഹന പ്രശ്നങ്ങള്‍ അകറ്റാന്‍ ഇത് സഹായിക്കുന്നുണ്ട്. അതിനാല്‍, ഇത് വയറ്റില്‍ അസിഡിറ്റി പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാനും അതുപോലെ തന്നെ വയര്‍ ചീര്‍ക്കാതിരിക്കാനും ഇത് സഹായിക്കും. അതുപോലെ തന്നെ നല്ലപോലെ ഉറക്കം ലഭിക്കാന്‍ ഇത് സഹായിക്കും. കുട്ടികള്‍ക്കുണ്ടാകുന്ന വയറുവേദന പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാന്‍ ഇത് സഹായിക്കുന്നു. അതിനാല്‍ കുട്ടികളെ രാത്രി പല്ല് തേച്ച് പഠിപ്പിക്കുന്നത് വളരെ നല്ലതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പല്ല് തേയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത് നിങ്ങള്‍ കുട്ടികളെ പഠിപ്പിച്ച് കൊടുക്കണം. കൃത്യമായ രീതിയില്‍ പല്ല് തേയ്ക്കാന്‍ കുട്ടികളെ പഠിപ്പിക്കണം. ചില കുട്ടികള്‍ ബ്രഷ് നല്ലപോല മുറുക്കി തേയ്ക്കുന്നത് കാണാം. എന്നാല്‍, ഇത്തരത്തില്‍ തേയ്ക്കുന്നത് പല്ലുകളില്‍ നിന്നും ഇനാമല്‍ നീക്കം ചെയ്യാന്‍ കാരണമാകുന്നു. അതിനാല്‍, നല്ല മയത്തില്‍ പല്ല് തേയ്ക്കാന്‍ പഠിപ്പിക്കണം. അതുപോലെ കുട്ടികള്‍ക്ക് ടൂത്ത് പേയ്സ്റ്റ് തിരഞ്ഞെടുക്കുമ്പോള്‍ അധികം പൊള്ളല്‍ ഇല്ലാത്ത ടൂത്ത് പേയ്സ്റ്റ് ഉണ്ട്. ഇവ കൊടുക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ, ബ്രഷിന്റെ പല്ലുകള്‍ നല്ല സോഫ്റ്റായിരിക്കണം. ഇല്ലെങ്കില്‍ അത് അവരുടെ പല്ലുകളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കാം.
അതുപോലെ തന്നെ അമിതമായി കുറേ നേരം പല്ല് തേയ്ക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് നല്ലതല്ല. ഇത് കുട്ടികളെ പഠിപ്പക്കണം. അതുപോലെ, പല്ലിന്റെ എല്ലാ ഭാഗത്തും എത്തുന്ന വിധത്തില്‍ പല്ല് തേയ്ക്കാന്‍ പഠിപ്പിക്കണം. ഇല്ലെങ്കില്‍ ഇത് പല്ലില്‍ കേട് വരുന്നതിന് കാരണമാണ്. അതുപോലെ തന്നെ നല്ലപോലെ വായ കഴുകാന്‍ പഠിപ്പിക്കണം. ഇല്ലെങ്കില്‍ പല്ലില്‍ പേയ്സ്റ്റിന്റെ അംശം ഇരിക്കാന്‍ സാധ്യത കൂടുതലാണ്. ഇതും നല്ലതല്ല.