Latest News

കുട്ടികളെ അപസ്മാരത്തിലേക്ക് നയിക്കുന്നതെന്ത് ? മാതാപിതാക്കളറിയാന്‍

Malayalilife
കുട്ടികളെ അപസ്മാരത്തിലേക്ക് നയിക്കുന്നതെന്ത് ? മാതാപിതാക്കളറിയാന്‍

പസ്മാരം എന്ന അസുഖം കുട്ടികളില്‍ എങ്ങിനെ പിടിപെടുന്നു എന്നതിനെക്കുറിച്ച്   മാതാപിതാക്കള്‍ക്ക്  വലിയ ധാരണയില്ല. എന്നാല്‍
പ്രസവസമയം മുതല്‍ ഇതിനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രസവസമയത്ത് ഓക്സിജന്റെ അളവ് കുറയുന്നത് പോലും തലച്ചോറിനെ ബാധിച്ചേക്കാം. അല്ലെങ്കില്‍ വീഴ്ചകളില്‍ നിന്നോ അപകടങ്ങളില്‍ നിന്നോ ഏല്‍ക്കുന്ന പരിക്കുകള്‍, ട്യൂമര്‍ പോലുള്ള വളര്‍ച്ചകള്‍- ഇങ്ങനെ എന്തുമാകാം അപസ്മാരത്തിലേക്ക് നയിക്കുന്നത്. വളരെ ചെറുപ്പത്തിലുണ്ടായ ഒരു പരിക്കിന്റെ ബാക്കിപത്രവും തലച്ചോറിനെ പിന്നീട് വേട്ടയാടിയേക്കാം. 


 
കൃത്യമായ ചികിത്സ രോഗിക്ക് നിഷേധിക്കുന്ന സാഹചര്യങ്ങളും ഉണ്ടാക്കിയേക്കാം. തലച്ചോറിനെ ബാധിക്കുന്ന ഒരസുഖമാണ് അപസ്മാരം. തലച്ചോറിന്റെ ഘടനയിലോ പ്രവര്‍ത്തനത്തിലോ ആകാം ഈ വ്യതിയാനമുണ്ടാകുന്നത്. പല കാരണങ്ങള്‍ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. 

ജനിതക കാരണങ്ങളാണ് കുട്ടികളിലെ അപസ്മാരത്തിന്റെ മറ്റൊരു കാരണം. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പ്രസവിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കണ്ടേക്കാം. തുടര്‍ന്ന് വയസ്സ് കൂടുന്തോറും വീണ്ടും ഇത് കൂടാനോ, രണ്ടാമത് വരാനോ ഉള്ള സാധ്യതയുമുണ്ടായിരിക്കും. ചിലര്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന കാലയളവില്‍ മരുന്ന് കഴിച്ചാല്‍ മതിയാകും. എന്നാല്‍ മിക്കപ്പോഴും എത്രകാലം മരുന്ന് കഴിക്കേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കാനാവില്ല. 

know-about-epilepsy-in-kids- parents

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES