Latest News

'1921ന് ശേഷമുള്ള ഹെയര്‍ സ്‌റ്റൈലും ശരീരപ്രകൃതവും'; മുകേഷ് പങ്കുവെച്ച മോഹന്‍ലാലിന്റെ വിവാഹ ചിത്രം വൈറല്‍ 

Malayalilife
 '1921ന് ശേഷമുള്ള ഹെയര്‍ സ്‌റ്റൈലും ശരീരപ്രകൃതവും'; മുകേഷ് പങ്കുവെച്ച മോഹന്‍ലാലിന്റെ വിവാഹ ചിത്രം വൈറല്‍ 

സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി നടന്‍ മുകേഷ് പങ്കുവെച്ച മോഹന്‍ലാലിന്റെ വിവാഹ ചിത്രം. 1988 ഏപ്രില്‍ 28 ന് നടന്ന മോഹന്‍ലാലിന്റെയും സുചിത്രയുടെയും വിവാഹത്തിന്റെ ചിത്രമാണ് മുകേഷ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. വിവാഹ വേളയില്‍ മോഹന്‍ലാലിനും ഭാര്യ സുചിത്രയ്ക്കും മുകേഷ് ആശംസകള്‍ നേരുന്നതും ചിത്രത്തില്‍ കാണാം. 

'1921 എന്ന സിനിമയ്ക്ക് ശേഷമുള്ള എന്റെ ഹെയര്‍ സ്‌റ്റൈലും ശരീരപ്രകൃതവും. ലാലിന്റെ വിവാഹത്തില്‍' എന്ന അടിക്കുറിപ്പോടെയാണ് മുകേഷ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. സില്‍ക്ക് ജുബ്ബ ധരിച്ച് പുഞ്ചിരിയോടെ നില്‍ക്കുന്ന മോഹന്‍ലാലും, വിവാഹ വേഷത്തില്‍ മനോഹരിയായി അണിഞ്ഞൊരുങ്ങിയ സുചിത്രയും ചിത്രത്തില്‍ നിറയുന്നു. ഈ ചിത്രം ആരാധകര്‍ക്കിടയില്‍ വലിയ കൗതുകമുളവാക്കിയിട്ടുണ്ട്. 

ഇരുവരും ഒരുമിച്ച് അഭിനയിച്ച നിരവധി ചിത്രങ്ങള്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. മലയാള സിനിമയിലെ ചിരഞ്ജീവികളായ മോഹന്‍ലാലും മുകേഷും വീണ്ടും ഒരുമിച്ച് സ്‌ക്രീന്‍ പങ്കുവെക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മോഹന്‍ലാലിന്റെ അവസാനമായി തിയേറ്ററുകളിലെത്തിയ ചിത്രം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'ഹൃദയം' ആയിരുന്നു. ചിത്രത്തില്‍ മാളവിക മോഹനന്‍ ആയിരുന്നു നായിക.

mukesh share mohanlal suchithra wedding photo

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES