Latest News

മൊബൈല്‍ ഫോണുകള്‍ക്ക് അടിമപെടുന്ന കുട്ടികള്‍ മണിക്കൂറുകളാണ് ചെലവഴിക്കുന്നത്; കുട്ടികളെ ഫോണുകളില്‍ നിന്നകറ്റാന്‍ ?

Malayalilife
 മൊബൈല്‍ ഫോണുകള്‍ക്ക് അടിമപെടുന്ന കുട്ടികള്‍ മണിക്കൂറുകളാണ്  ചെലവഴിക്കുന്നത്; കുട്ടികളെ  ഫോണുകളില്‍ നിന്നകറ്റാന്‍ ?

മാതാപിതാക്കളുടെ ശിക്ഷണത്തിലും സ്നേഹത്തിലും കരുതലിലും കുഞ്ഞ് വളരുമ്പോള്‍ സമൂഹത്തിന് ഒരു നല്ല വ്യക്തിയെ ആണ് ലഭിക്കുന്നത് മറിച്ചാണെങ്കില്‍, അത് കുടുംബത്തിന് മാത്രമല്ല ബാധ്യതയാകുന്നത്. അപ്പോള്‍ ഇനിയും കുഞ്ഞുങ്ങളെ മൊബൈല്‍ ഫോണുകള്‍ക്ക് വിട്ടുകൊടുക്കണോയെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. 

തിരക്കുപിടിച്ച നമ്മുടെ ജീവിതരീതികള്‍ ഏറ്റവുമധികം ബാധിക്കുന്നത് കുഞ്ഞുങ്ങളെയാണ്. അവര്‍ക്ക് മാതാപിതാക്കള്‍ക്കൊപ്പം ചെലവഴിക്കാന്‍ ആവശ്യത്തിന് സമയം ലഭിക്കുന്നില്ല. ഒറ്റപ്പെടുന്ന സമയങ്ങള്‍ അങ്ങനെ അവര്‍ മൊബൈല്‍ ഫോണുകള്‍ക്കൊപ്പം ചെലവിടുന്നു. ശല്യം ഒഴിവാക്കാന്‍ എന്തെങ്കിലുമാകട്ടെയെന്ന് മാതാപിതാക്കളും ചിന്തിക്കുന്നു. എന്നാല്‍ ഈ രീതികള്‍ ക്രമേണ കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തെയും ബാധിക്കുന്നു. 

ചില കുട്ടികളാണെങ്കില്‍ മൊബൈല്‍ ഫോണുകള്‍ക്ക് അടിപ്പെട്ട രീതിയില്‍ പെരുമാറുന്നത് കാണാം. മണിക്കൂറുകളാണ് ഫോണില്‍ ഇവര്‍ ചെലവഴിക്കുന്നത്. അത്തരത്തില്‍ കുഞ്ഞുങ്ങള്‍ അടിമകളായി മാറിയാല്‍ പിന്നീട് അവരെ അതില്‍ നിന്ന് മോചിപ്പിക്കല്‍ എളുപ്പമല്ല. അതിനാല്‍ ചെറുതായിരിക്കുമ്പോള്‍ മുതല്‍ ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തുക. ഒഴിവുസമയങ്ങള്‍ ഫലപ്രദമായ രീതിയില്‍ അവര്‍ക്കൊപ്പം ചിലവിടാം. ഉപദേശിച്ച് മുഷിപ്പിക്കാതെ തന്നെ അവരെ നേര്‍വഴിയിലേക്ക് നയിക്കാം. ഇതിന് ആശ്രയിക്കാവുന്ന അഞ്ച് വഴികള്‍...

മിക്ക കുടുംബങ്ങളിലും കുഞ്ഞുങ്ങളെ എളുപ്പത്തില്‍ സ്വാധീനിക്കാന്‍ കഴിയുക അമ്മയ്ക്കായിരിക്കും. ഈ അവസരം അമ്മമാര്‍ പരമാവധി മുതലെടുക്കണം. അടുക്കളയില്‍ ജോലി ചെയ്യുമ്പോള്‍ കുഞ്ഞിനെ മൊബൈല്‍ഫോണും നല്‍കി മാറ്റിയിരുത്താതെ അവരെ ചെറിയ ജോലികള്‍ നല്‍കി കൂടെ നിര്‍ത്താം. തനിക്കും ഇവിടെ റോളുണ്ട് എന്ന് തോന്നിയാല്‍ മാത്രമേ കുഞ്ഞ് അടുക്കളയില്‍ അമ്മയോടൊപ്പം നില്‍ക്കൂ. അത്തരത്തില്‍ തന്നെ കുഞ്ഞിന് പ്രാധാന്യം നല്‍കാം. ആണ്‍കുഞ്ഞാണെങ്കിലും പെണ്‍കുഞ്ഞാണെങ്കില്‍ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും വീട്ടിലെ ജോലികളും മറ്റ് വീട്ടുകാര്യങ്ങളും അവര്‍ അറിഞ്ഞുതന്നെ മുന്നോട്ടുവരട്ടെ. 

ഭക്ഷണത്തോളം തന്നെ പ്രധാനമാണ് കായികമായ പ്രവര്‍ത്തനങ്ങളും. ഒഴിവുസമയങ്ങളില്‍ ഫോണിനൊപ്പം കളയാതെ കായികമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കുട്ടികളെ സജ്ജരാക്കാം. ഇതിന് അവരെ തനിയെ തള്ളിവിടാതെ മാതാപിതാക്കള്‍ക്കും കൂട്ട് നല്‍കാം. വൈകുന്നേരങ്ങളില്‍ അവരോടൊപ്പം ഫുട്ബോളോ, ക്രിക്കറ്റോ, ഷട്ടിലോ കളിക്കാം. സ്‌കൂളിലേക്കുള്ള യാത്ര കഴിയുമെങ്കില്‍ നടന്നിട്ടാക്കാം. അത്രയും സമയം കുഞ്ഞുമായി സരസമായ സംഭാഷണങ്ങളിലുമേര്‍പ്പെടാം. ഈ നടത്തം ശീലമായാല്‍ കുഞ്ഞ് പിന്നീട് തനിയെ പോകാനും മടി കാണിക്കില്ല.പരിസ്ഥിതിയുമായും ചുറ്റുപാടുകളുമായും അടുത്തിടപഴകാനുള്ള അവസരങ്ങള്‍ കുട്ടികള്‍ക്ക് പമാവധിയുണ്ടാക്കി നല്‍കുക. ജീവിക്കുന്ന നാടിന്റെ പ്രകൃതിയും, സംസ്‌കാരവും, കൃഷിയും മറ്റും കുട്ടികള്‍ അറിയട്ടെ. ആ നാട്ടറിവുകള്‍ തീര്‍ച്ചയായും അവരുടെ വ്യക്തിത്വത്തെയും സ്വാധീനിക്കുന്നു. കഴിയുമെങ്കില്‍ കുട്ടിക്ക് സ്വന്തമായി ഒരു തോട്ടം നിര്‍മ്മിച്ചുനല്‍കുക. ഒഴിവുസമയങ്ങള്‍ ചെടികളെയും മരങ്ങളെയും പരിപാലിക്കുന്നത് കുട്ടിക്ക് മാനസികവും ശാരീരികവുമായ ഗുണങ്ങള്‍ പ്രദാനം ചെയ്യും.

how-to-keep-mobile-phones-away-from-children

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES