Latest News

കുട്ടികൾക്ക് എപ്പോഴും പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം; പയർ വർ​ഗങ്ങളിൽ ഏറ്റവും മികച്ചത് ചെറുപയർ തന്നെയാണ്

Malayalilife
കുട്ടികൾക്ക് എപ്പോഴും പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം;  പയർ വർ​ഗങ്ങളിൽ ഏറ്റവും മികച്ചത് ചെറുപയർ തന്നെയാണ്

ല കുട്ടികള്‍ക്കും ആവശ്യത്തിന് തൂക്കമില്ലാത്തത് വലിയൊരു പ്രശ്നമാണ്. ഇതിനുളള നല്ലൊരു മരുന്നാണ് ചെറുപയര്‍ വേവിച്ചത്. എല്ലിന്റെ ബലത്തിനും വളര്‍ച്ചയ്ക്കും സഹായിക്കുന്ന നല്ലൊരു പരിഹാരമാണ് ഇത്. വൈറ്റമിന്‍ സി, കാര്‍ബോഹൈഡ്രേറ്റുകള്‍, കാത്സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക്, സോഡിയം എന്നിവ ചെറുപയറില്‍ ധാരാളം അടങ്ങിയിരിക്കുന്നു. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വളരെ നല്ലൊരു ഭക്ഷണമാണ് ചെറുപയര്‍. 


കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ രക്ഷിതാക്കള്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ചെറുപ്രായത്തില്‍ എന്തു കഴിക്കുന്നു എന്നതാണ് ഒരു മനുഷ്യന്റെ ശാരീരിക വളര്‍ച്ചയെ നിര്‍ണായകമായി സ്വാധീനിക്കുന്ന ഘടകം. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ കൃത്യമായ നിരീക്ഷണം ആവശ്യമാണ്. കുട്ടികള്‍ക്ക് എപ്പോഴും പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ധാരാളം നല്‍കുക. പയര്‍വര്‍ഗങ്ങള്‍ കുട്ടികള്‍ക്ക് നിര്‍ബന്ധമായും നല്‍കണം. പയര്‍വര്‍ഗങ്ങളില്‍ ഏറ്റവും മികച്ചത് ചെറുപയര്‍ തന്നെയാണ്.

ചെറുപയര്‍ വേവിച്ചോ അല്ലാതെയോ എങ്ങനെ വേണമെങ്കിലും കുട്ടികള്‍ക്ക് നല്‍കാം. എന്നാല്‍ മുളപ്പിച്ച് വേവിച്ച് കൊടുക്കുന്നതാണ് ഏറ്റവും ഉത്തമം. വേവിക്കാതെ കൊടുക്കുന്നതും നല്ലതാണെങ്കിലും പല കുട്ടികളും അത് കഴിക്കാന്‍ മടി കാണിക്കും എന്നതാണ് സത്യം. പ്രോട്ടീന്‍ സമ്പുഷ്ടമാണ് ചെറുപയര്‍ വേവിച്ചത്. ഇത് മുളപ്പിച്ചാല്‍ പ്രോട്ടീന്‍ കൂടും. വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് പ്രോട്ടീന്‍ ഏറെ അത്യാവശ്യമായ ഒന്നാണ്. മസിലുകള്‍ക്കു ബലം വരുന്നതിനും തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ശരീരവളര്‍ച്ചയ്ക്കുമെല്ലാം വളരെ നല്ലതാണ് ചെറുപയര്‍ .

green-gram-is-good-for-children -food

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES