ഓടിക്കളിക്കുന്ന പ്രായത്തില്‍ കുട്ടികള്‍ക്കു പറ്റുന്ന അപകടങ്ങളില്‍ പ്രധാനമാണ് വീഴ്ചയെത്തുടര്‍ന്ന് പല്ല് ഇളകിപ്പോകുന്നത്. വീഴ്ചയെത്തുടര്ന്ന്ക ഇളകിപ്പോയ പല്ല് സംരക്ഷിച്ചാല്‍ തിരിച്ച് വായില്‍ ഉറപ്പിക്കാമെന്ന് അധികമാര്ക്കും അറിയില്ല. പല്ല് ഇളകിപ്പോയ സ്ഥലം, സമയം, പല്ലിന്റെ അവസ്ഥ, കുട്ടിയുടെ പ്രായം ഇവയെല്ലാം അനുസരിച്ചിരിക്കും തിരിച്ച് ഉറപ്പിക്കല്‍.
പല്ലിന്റെ അവസ്ഥ.
രണ്ടു രീതിയിലുള്ള പല്ലുകളാണ് കുട്ടികള്ക്കുിണ്ടാകുക. പാല്പ്പംല്ലും അല്ലെങ്കില്‍ മുളച്ചയുടനെയുള്ള സ്ഥിര ദന്തങ്ങളും. കുട്ടികളുടെ സ്ഥിര ദന്തങ്ങളെ പിഞ്ച് സ്ഥിരദന്തമെന്നാണ്് പറയുന്നത്. വേരിന്റെ വളര്ച്ച പൂര്ണ്മാകാത്ത സ്ഥിര ദന്തങ്ങളായിരിക്കും ഇവ. പാല്പ്പദല്ല് ഇളകിപ്പോയാല്‍ പ്രായം നോക്കി കൃത്രിമ ദന്തം നല്കാം . അഞ്ച് വയസ് കഴിഞ്ഞാണ് പല്ല് പോകുന്നതെങ്കില്‍ പേടിക്കേണ്ട കാര്യമില്ല, ഒന്നു-രണ്ട് വര്ഷംത്തിനകം സ്ഥിര ദന്തം വരും. പുറകിലേക്കുള്ള ദന്തങ്ങള്‍ വരാന്‍ സമയം എടുക്കുന്നതു കൊണ്ട് അവ നേരത്തെ അപകടത്തില്‌പ്പെ്ട്ട് പോയാല്‍ പകരം കൃത്രിമ ദന്തങ്ങള്‍ കൊണ്ടു വീണ്ടെടുക്കാം.പിഞ്ച് സ്ഥിര ദന്തം ഇളകിപ്പോയാല്‍ അതിനെ സംരക്ഷിക്കാന്‍ ശ്രമിക്കേണ്ടതാണ്. പല്ല് കൃത്യമായി സൂക്ഷിച്ച് ഡോക്റ്ററുടെ അടുത്ത് ഉടന്‍ എത്തിക്കുക. കൃത്യസമയത്ത് എത്തിച്ചാല്‍ അതിനെ വീണ്ടും ഉറപ്പിക്കാന്‍ കഴിയും.
സ്ഥിരദന്തം ഇളകിപ്പോയാല്‍
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. പരിഭ്രമം ഒഴിവാക്കുക. കുട്ടിയെ വഴക്കുപറയുകയോ മാനസിക സമ്മര്ദ്ത്തിലാക്കുകയോ ചെയ്യരുത്.
2. മണ്ണില്‍ വീണാല്‍ അധികം ശക്തിയില്ലാത്ത വെള്ളം ഉപയോഗിച്ചു കഴുകുക. അധികം ശക്തിയില്‍ കഴുകിയാല്‍ പല്ലിന്റെ ജീവന്‍ നിലനിര്ത്തുശന്ന പെരിയോഡോന്റല്‍ ലിഗ്മെന്റ് എന്ന പാട ഇളകിപ്പോകും.
3. പല്ല് ഇട്ടുകൊണ്ടുപോകാന്‍ ഉപയോഗിക്കാവുന്ന നിരവധി ലായനികളുണ്ട്. മെഡിക്കല്‍ സ്റ്റോറില്‍ നിന്നു ലഭിക്കുന്ന സലൈന്‍, പച്ചവെള്ളം, പാട മാറ്റിയ പച്ചപ്പാല്‍, ഉമിനീര്‍, കോണ്ടാലക്റ്റ് ലെന്സ്ല ഇട്ടുവയ്ക്കുന്ന ലായനി, കരിക്കിന്‍ വെള്ളം എന്നിവ ഇതിനായി ഉപയോഗിക്കാം. ഇതില്‍ ഏതെങ്കിലും ലായനിയിലിട്ട് വേഗം ഡോക്റ്ററുടെ അടുത്ത് എത്തിക്കുക.