Latest News

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഇനി സീതപ്പഴം

Malayalilife
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഇനി സീതപ്പഴം

റെ രുചികരവും വിപണിയിൽ വലിയ ഡിമാന്റുമുള്ള ഒരു പഴവർഗ്ഗമാണ് സീതപ്പഴം. കാഴ്ചയിൽ ഇത്തിരി കുഞ്ഞൻ ആണ് എങ്കിൽ കൂടിയും ആരോഗ്യകാര്യത്തിൽ ഏറെ മുന്നിട്ട് ഇവ നിൽക്കുകയും ചെയ്യുന്നു. ധാരാളം വിറ്റാമിനുകൾ അടങ്ങിയ ഇവ ഗർഭകാലത്ത് കാലത്ത് കഴിക്കുന്നത് ഏറെ ഗുണങ്ങൾ പ്രധാനം ചെയ്യുന്നു. നിരവധി ആരോഗ്യഗുണങ്ങളാണ് ഇവയിൽ അടങ്ങിയിട്ടുള്ളത്.

വിറ്റാമിൻ എ, ബി 6 എന്നിവ സീതപ്പഴത്തിൽ  ധാരാളം അടങ്ങിയിട്ടുണ്ട്.  ഗര്‍ഭസ്ഥശിശുവിന്‍റെ വളർച്ചക്ക്  ഇതെല്ലാം വളരെയധികം സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. ഗർഭകാലത്തുണ്ടാവുന്ന മനം പിരട്ടലിനെ ഇല്ലാതാക്കുന്നതിന് ഇതിലെ വിറ്റാമിൻ ബി 6  സഹായിക്കുന്നു. ഫൈബർ കലവറയാണ് സീതപ്പഴം. അതോടൊപ്പം തന്നെ  ഗര്‍ഭകാലത്തുണ്ടാവുന്ന മലബന്ധം പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുകയും ദഹന പ്രശ്നങ്ങളെ പൂർണമായും ഇല്ലാതാക്കാനും ഇവ കൊണ്ട് സാധിക്കുന്നു. കൂടാതെ ഇവയിൽ   വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

 കുഞ്ഞിന്റെ കണ്ണുകളുടെയും മുടിയുടെയും ചർമ്മത്തിന്റെയും വികാസത്തിൽ ഈ രണ്ട് വിറ്റാമിനുകളും പ്രധാന പങ്ക് വഹിക്കുന്നു. അതേസമയം, കസ്റ്റാർഡ് ആപ്പിളിന്റെ വിത്തുകൾ കഴിക്കാൻ പാടുള്ളതല്ല.  അമ്മയുടെ ആരോഗ്യത്തെയും  കുഞ്ഞിന്‍റെ ആരോഗ്യത്തെയും ഗർഭകാലത്ത് ഹിമോഗ്ലോബിന്‍റെ അളവിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകൾ ബാധിക്കാം. ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന് വേണ്ടി സീതപ്പഴം കഴിക്കാവുന്നതാണ്. 

custard apple for baby health in pregnancy time

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES