മോഹന്‍ലാലിനും ദിലീപിനും ഒപ്പം ഗാനരംഗത്ത് ആടിത്തകര്‍ക്കാന്‍ തമന്നയും എത്തുന്നോ? ഭയം, ഭക്തി, ബഹുമാനം' എന്ന ചിത്രത്തിലെ ഗാനരംഗത്തിനായി മുടക്കിയത് നാല് കോടിയോ? ,സോഷ്യല്‍മീഡിയയില്‍ പുതിയ ചര്‍ച്ച

Malayalilife
 മോഹന്‍ലാലിനും ദിലീപിനും ഒപ്പം ഗാനരംഗത്ത് ആടിത്തകര്‍ക്കാന്‍ തമന്നയും എത്തുന്നോ? ഭയം, ഭക്തി, ബഹുമാനം' എന്ന ചിത്രത്തിലെ ഗാനരംഗത്തിനായി മുടക്കിയത് നാല് കോടിയോ? ,സോഷ്യല്‍മീഡിയയില്‍ പുതിയ ചര്‍ച്ച

സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയി നില്‍ക്കുന്ന മലയാള സിനിമയാണ് 'ഭഭബ'. ദിലീപ് നായകനായി എത്തുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഭയം ഭക്തി ബഹുമാനം എന്ന പൂര്‍ണ പേരുള്ള സിനിമയില്‍ ദിലീപും മോഹന്‍ലാലും തമ്മില്‍ ഒരു ഗാനരംഗം ഉണ്ടെന്ന് അടുത്തിടെ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഗാനവുമായി ബന്ധപ്പെട്ട പുതിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. മോഹന്‍ലാലിനും ദിലീപിനും ഒപ്പം ഗാനരംഗത്ത് ആടിത്തകര്‍ക്കാന്‍ തെന്നിന്ത്യന്‍ താരസുന്ദരി തമന്നയും എത്തുമെന്നാണ് പുതിയ ചര്‍ച്ചകള്‍. 

ഗാനരംഗത്തിന് മാത്രമായി നാല് കോടി രൂപയാണ് മാറ്റിവച്ചതെന്നും എക്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രചാരണമുണ്ട്. ഇത് പ്രകാരം ആണെങ്കില്‍ വന്‍ ദൃശ്യവിരുന്നൊരുക്കുന്ന നൃത്തരംഗമാകും മലയാളികളെ ഭാഭബയിലൂടെ കാത്തിരിക്കുന്നത്. നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭഭബ. ഒരു മാസ് കോമഡി എന്റര്‍ടെയ്‌നര്‍ ആയൊരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് താരദമ്പതികളായ നൂറിന്‍ ഷെരീഫും ഫാഹിം സഫറും ചേര്‍ന്നാണ്.

ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, ബൈജു സന്തോഷ് , ബാലു വര്‍ഗീസ്, അശോകന്‍, ജി. സുരേഷ് കുമാര്‍, നോബി, സെന്തില്‍ കൃഷ്ണാ, റെഡിന്‍ കിങ്സിലി, ഷിന്‍സ്, ശരണ്യ പൊന്‍ വണ്ണന്‍, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫര്‍ സാന്റി മാസ്റ്റര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

tamannaah to dance with mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES