Latest News

നിങ്ങളുടെ കുട്ടികള്‍ ഭക്ഷണം കഴിക്കുന്നില്ലേ ? വിശപ്പില്ലാഴ്മ കണ്ടില്ലെന്ന് നടിക്കരുത്; മാതാപിതാക്കള്‍ അറിഞ്ഞിരിക്കാന്‍

Malayalilife
 നിങ്ങളുടെ കുട്ടികള്‍ ഭക്ഷണം കഴിക്കുന്നില്ലേ ? വിശപ്പില്ലാഴ്മ കണ്ടില്ലെന്ന് നടിക്കരുത്; മാതാപിതാക്കള്‍ അറിഞ്ഞിരിക്കാന്‍

കുട്ടികളെക്കുറിച്ചുള്ള മിക്ക മാതാപിതാക്കളുടേയും ആശങ്കയില്‍ ചിലതാണ് കുഞ്ഞുങ്ങളിലെ വിശപ്പില്ലായ്മ. കുട്ടികള്‍ ശരിയായി ഭക്ഷണം കഴിക്കാത്തതാണ് ഇതിന്റെ പ്രധാന കാരണം. ഒന്നും കഴിക്കാതിരുന്നാല്‍ എങ്ങനെ പോഷകഗുണം ലഭിക്കും എന്നതും അമ്മമാരെ അലട്ടാറുണ്ട്. ഇത് നിസാരമായി കരുതിയാല്‍ ഭാവിയില്‍ കുട്ടികളുടെ ആരോഗ്യത്തെ തന്നെ ഇത് ബാധിച്ചേക്കാം. 

കുട്ടിയുടെ വളര്‍ച്ച സാധാരണപോലെയാണെങ്കില്‍ കുറച്ചുനാള്‍ വിശപ്പു കുറയുന്നത് അത്ര കാര്യമാക്കേണ്ടതില്ല. എതേസമയം കുട്ടികള്‍ക്ക വേണ്ടത്ര ആരോഗ്യം ഇല്ലെങ്കില്‍ പോഷക ആഹാരങ്ങളോ, ഹോര്‍ളിക്‌സ് പോലെയുള്ളയോ ഡോക്ടര്‍മാര്‍ നിര്‍ദേശികും. കുട്ടികളെ പേടിപ്പിച്ച് ആഹാരം കഴിപ്പിക്കുന്നതാണ് ഒരുപരിധി വരെ കുഞ്ഞുങ്ങളുടെ ആഹാരത്തിനോടുള്ള വിരക്തിക്ക് കാരണം. അതിന് അമ്മമാര്‍ ചെയ്യേണ്ട എളുപ്പമാര്‍ഗം കഥ പറഞ്ഞോ മറ്റെന്തെങ്കിലും സൂത്രമൊപ്പിച്ചോ കുട്ടികള്‍ക്ക് ആഹാരം നല്‍കുക എന്നതാണ്. മുലപ്പാലിന്റെ അളവ് ശരിയായി ലഭിച്ചാല്‍ ആ കുട്ടി പൂര്‍ണ ആരോഗ്യവാനായിരിക്കും. മുലപ്പാലിന്റെ അളവ് കുറവാണോ എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. 

ഒരാഴ്ചയില്‍ കൂടുതല്‍ നീളുന്ന വിശപ്പില്ലായ്മയ്‌ക്കൊപ്പം തൂക്കമില്ലായ്മ, പനി, ചര്‍മത്തില്‍ തടിപ്പുകള്‍, തൊണ്ടവേദന, കഴുത്തിലെ ഗ്രന്ഥികള്‍ക്കു വീക്കം, മൂത്രത്തിനു കടുത്ത നിറം എന്നിവ കണ്ടാല്‍ ഗുരുതരരോഗ സൂചനകളായി കണ്ട് ഡോക്ടറെ കാണിക്കണം. വിളര്‍ച്ച, അസിഡിറ്റി പ്രശ്‌നങ്ങള്‍, ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി അസുഖങ്ങള്‍ കുട്ടികളെ ഇതുമൂലം ബാധിച്ചേക്കാം. 

തൂക്കം പെട്ടെന്നായാലും പതുക്കെയായാലും കുറയുന്നത് പല രോഗങ്ങളുടെയും ലക്ഷണമാകാം. വയറിളക്കവും ഛര്‍ദിയും പോലുള്ള രോഗങ്ങളാണ് തൂക്കക്കുറവിന്റെ വളര സാധാരണമായ കാരണങ്ങള്‍. എന്‍സൈമുകളുടെ ഉല്‍പാദനം കുറയുന്നതുകൊണ്ടു ചില ഭക്ഷണങ്ങളോടുള്ള അലര്‍ജി, ഫാറ്റ് ഇന്‍ടോളറന്‍സ് എന്നിവയും തൂക്കക്കുറവും വയറ്റിളക്കവും ഉണ്ടാക്കാം. തൂക്കക്കുറവിനോടൊപ്പം ഇടയ്ക്കിടെ മൂത്രം ഒഴിക്കാന്‍ തോന്നുക, മൂത്രം ഒഴിക്കുമ്പോള്‍ വേദന എന്നിവയുമുണ്ടെങ്കില്‍ മൂത്രത്തിലെ അണുബാധയാകാം കാരണം.

food eating habit and problems i children

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES