Latest News

നാച്ചുറലായി കുഞ്ഞുങ്ങളുടെ നിറവും, തിളക്കവും വര്‍ദ്ധിപ്പിക്കാം

Malayalilife
  നാച്ചുറലായി കുഞ്ഞുങ്ങളുടെ നിറവും, തിളക്കവും വര്‍ദ്ധിപ്പിക്കാം

കുഞ്ഞുങ്ങളുടെ കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തുന്നവരാണ് മാതാപിതാക്കൾ. കുഞ്ഞുങ്ങളുടെ ഭക്ഷണ കാര്യതോടൊപ്പം ചര്‍മ്മത്തിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ ചെലുത്തേണ്ടതും അത്യാവശ്യമാണ്. കുഞ്ഞിന്റെ ചർമ്മ സംരക്ഷണ കാര്യം ഗര്‍ഭകാലത്ത് അമ്മ കഴിക്കുന്ന ഭക്ഷണത്തില്‍ തുടങ്ങി കുഞ്ഞിന്റെ ചര്‍മ്മ സംരക്ഷണ രീതികളും പാരമ്പര്യവും ഉള്‍പ്പെടെ പല ഘടകങ്ങളും ഉൾപ്പെടുന്നു.

സാധാരണയായി  പലരും ബേബി ഓയിലും മറ്റുമാണ് കുഞ്ഞുങ്ങളുടെ ചര്‍മ്മ സംരക്ഷണത്തിനും ആരോഗ്യത്തിനും വേണ്ടി ഉപയോഗിക്കുന്നത്. കുട്ടികളുടെ  നിറം വര്‍ദ്ധിപ്പിക്കുന്നതിനായി കൃത്രിമ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷമാണ് വരുത്തുക. അതുകൊണ്ട് തന്നെ പാര്‍ശ്വഫലമൊന്നുമില്ലാതെ തികച്ചും പ്രകൃതിദത്ത മാര്‍ഗ്ഗത്തിലൂടെ കുഞ്ഞിന്റെ നിറം വര്‍ദ്ധിപ്പിക്കാനും സാധ്യമാകും. അതിന് ഏറെ  ഉത്തമമായ മാര്‍ഗ്ഗമാണ് ഓയില്‍ മസാജ്.

ആവശ്യമുള്ള സാധനങ്ങള്‍: വെളിച്ചെണ്ണ, കരിഞ്ചീരകം, തവിട്ടു വെണ്‍പാല, തുളസി, ചെത്തിപ്പൂ.

തയ്യാറാക്കേണ്ട വിധം: ചുവട് കട്ടിയുള്ള പാത്രം അടുപ്പില്‍ വച്ച് നല്ലപോലെ ചൂടാക്കിയ ശേഷം ഇതില്‍ കാല്‍ കിലോ വെളിച്ചെണ്ണ ഒഴിച്ച് കുറഞ്ഞ തീയില്‍ തിളപ്പിക്കുക. ഇതിലേയ്ക്ക് അധികം പൊടിക്കാത്ത ഒരു ടേബിള്‍ സ്പൂണ്‍ കരിഞ്ചീരകരപ്പൊടി ചേര്‍ത്തുക. ഇതിലേയ്ക്ക് രണ്ടു മൂന്ന് കഷ്ണം തവിട്ട് വെണ്‍പാല ഇടുക. ഇത് ഇടുമ്പോള്‍ തന്നെ എണ്ണയ്ക്ക് തവിട്ടു നിറം വരും. പിന്നീട് ഇതിലേയ്ക്ക് തെച്ചിപ്പൂവും തുളസിയും ചെറുതായി ചതച്ചോ മിക്‌സിയില്‍ ചെറുതായി ഒന്ന് അടിച്ചെടുത്തോ ചേര്‍ക്കാം. ഈ ചേരുവകള്‍ എല്ലാം ചേര്‍ന്ന് എണ്ണയ്ക്ക് ചുവന്ന നിറം വരുന്നതുവരെ ചെറു ചൂടില്‍ തിളപ്പിക്കുക. എണ്ണ പാകമാകുമ്പോള്‍ അത് വാങ്ങി വച്ച് ചൂടാറുമ്പോള്‍ അരിച്ചെടുക്കുക.

 ഉപയോഗിക്കേണ്ടവിധം: ഈ എണ്ണ കുഞ്ഞുങ്ങളുടേയും ദേഹത്ത്  തേച്ച് പിടിപ്പിച്ച് നല്ലതുപോലെ മസാജ് ചെയ്ത് അര മുക്കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ ഇളം ചൂടുവെള്ളത്താല്‍ കഴുകുക. കഴുകാനായി ചെറുപയര്‍ പൊടിയോ, കടലമാവോ ഉപയോഗിക്കാവുന്നതാണ് . കുഞ്ഞിന്റെ ചര്‍മ്മത്തിന് നിറവും, തിളക്കവും മൃദുത്വവും ലഭിക്കാന്‍ മാത്രമല്ല, തൊലിപ്പുറത്തുണ്ടാകുന്ന അലര്‍ജിക്കും, ചൊറിച്ചിലിനും, ചുവന്നു തടിക്കലിനുമെല്ലാം ഇത് മികച്ചൊരു മാർഗം കൂടിയാണ്.

How to increase baby colour naturally

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES