Latest News

വാടകക്കൊരു ഭാര്യ

അസ് മാസ്
topbanner
വാടകക്കൊരു ഭാര്യ

ചേട്ടാ….ഇതെന്തിനാ കാശ്….?

ഇതെന്റെ പതിവാണ്.. എനിക്ക് ആരുടെയും ഓശാരം വേണ്ട..ചേട്ടാ ഞാൻ നിങ്ങളുടെ ഭാര്യയല്ലേ..?അല്ല ..അങ്ങനെയൊരു ചിന്ത നിന്റെ മനസ്സിലേക്ക് കടന്നു വരാതിരിക്കാൻ കൂടിയാണ് ഈ കാശ്..
എന്റെ ഒരു കൊച്ചിനെ പ്രസവിക്കുന്നതുവരെ എഗ്രിമെന്റോട്
കൂടി ഞാന്‍ നിയമപ്രകാരം താലി കെട്ടിയ ഒരു സ്ത്രീ അത് മാത്രമാണ് നീ..
നീയും നിന്റെ വീട്ടുകാരും എല്ലാം സമ്മതിച്ചതല്ലേ..
എഗ്രിമെന്റ് പേപ്പറിൽ ഒപ്പിട്ട് ലക്ഷങ്ങൾ എണ്ണി വാങ്ങിയതല്ലേ..
നിന്റെ വയറ്റിൽ എന്റെ അനന്തരാവകാശി മുളപൊട്ടി എന്നറിയുന്നതു വരെ മാത്രം മതി
എനിക്ക് നിന്റെ ശരീരം…

ഇതും പറഞ്ഞ് അയാൾ ഇറങ്ങിപ്പോയി..ബിന്ദു കരഞ്ഞുകൊണ്ട് അവളുടെ
വിധിയെ ശപിച്ചു കൊണ്ടിരുന്നു..ഇങ്ങനെയൊരു വിധി ഒരു പെണ്ണിനും വരുത്തരുതേ ദൈവമേ എന്നവള്‍ ഉള്ളുരുകി പ്രാർത്ഥിച്ചു..മൊബൈൽ ബെൽ അടിക്കുന്നത് കേട്ടാണ് അവൾ ചിന്തയിൽ നിന്നും ഉണർന്നത്..

ഹലോ ..മോളെ.. അമ്മയാണ്.അച്ഛന്റെ ഓപ്പറേഷൻ കഴിഞ്ഞു..
നാളെ റൂമിലേക്ക് മാറ്റും..നിനക്ക് അവിടെ സുഖം തന്നെയല്ലെ മോളെ.. നിനക്കൊന്നു വന്ന് അച്ഛനെ കണ്ട് പോകാൻ കഴിയുമോ..?

വരാൻ പറ്റത്തില്ല ..അമ്മേ..
അച്ഛന് വേണ്ടി ഞാൻ പ്രാർത്ഥിക്കാം.. നിങ്ങളെല്ലാം അവിടെ സുഖമായിരിക്കുന്നു എന്നറിഞ്ഞാൽ മതി എനിക്ക്..കരഞ്ഞുകൊണ്ട് അവൾ ഫോൺ കട്ട് ചെയ്തു..

വീട്ടിൽ നിന്നും യാത്ര പറഞ്ഞ് രാജീവിന്റെ കൂടെ ബാംഗ്ലൂരിലേക്ക് യാത്ര തിരിക്കുമ്പോൾ അവിടെ കണ്ട അച്ഛന്റെ ദയനീയ മുഖം അവളുടെ മനസ്സിലേക്ക് ഓടി വന്നു..

ബാംഗ്ലൂരിൽ ബിസിനസ്സുകാരനായ
രാജീവ് എന്നയാൾക്ക് ഒരു കുഞ്ഞിനെ പ്രസവിക്കാൻ തൽക്കാലത്തേക്ക് ഒരു ഭാര്യയെ വേണം. എത്ര പണം മുടക്കാനും അയാൾ റെഡിയാണെന്ന് അച്യുതൻ മാമൻ വന്നു പറഞ്ഞപ്പോൾ ഹൃദ്രോഗിയായ അച്ഛനും പുരനിറഞ്ഞുനിൽക്കുന്ന മൂന്ന് അനിയത്തിമാരുടെയും മുഖം മാത്രമായിരുന്നു മനസ്സിൽ..
അച്ഛന്റെ ഓപ്പറേഷൻ ഇനിയും വൈകിക്കരുത് എന്ന ഡോക്ടറുടെ വാക്കുകളും കൂടി കേട്ടപ്പോൾ ഞാനായിട്ട് തിരഞ്ഞെടുത്തതായിരുന്നു ഈ ഒരു കുഞ്ഞുണ്ടാകുന്ന വരെ മാത്രമുള്ള ഒരു ഭാര്യ പട്ടം..

അവളുടെ സങ്കടങ്ങൾ ഒരു പുഴയായി രണ്ട് കണ്ണുകളിലൂടെ ധാരധാരയായി ഒഴുകി..മാസങ്ങൾ കടന്നുപോയി.ഹോസ്പിറ്റലിൽ രാജീവ് കാത്തിരുന്ന റിസൽട്ട് തന്നെ എത്തി..ബിന്ദു ഗർഭിണിയാണ്..ചോക്ലേറ്റ് കൊടുത്തും പാർട്ടി നടത്തിയും അവനത് ആഘോഷിച്ചു..

തന്റെ വയറ്റിലും ഒരു ജീവൻ മൊട്ടിട്ടതില്‍ സന്തോഷിക്കണോ അതോ സങ്കടപ്പെടണോ എന്നറിയാതെ ബിന്ദു കണ്ണീർ വാർത്തു അവൾ മനസ്സിൽ ഉറപ്പിച്ചു. ഇല്ല ..ഈ കുഞ്ഞിനെ ഞാൻ സ്നേഹിച്ചു കൂടാ..
സ്നേഹിച്ചാൽ അതെന്നെ തളർത്തും.കുഞ്ഞിനെ പെറ്റിട്ട് പോകേണ്ടവള്‍ മാത്രമാണ് താന്‍…
ഗർഭപാത്രത്തിന്റെ വാടക എണ്ണി വാങ്ങിയ തനിക്ക് ഈ കുഞ്ഞിനെ സ്നേഹിക്കാനുള്ള അധികാരമില്ല.

ദിവസങ്ങൾ കഴിയുംതോറും ബിന്ദുവിന്റെ വയറിലുണ്ടാകുന്ന മാറ്റങ്ങൾ രാജീവ് ശ്രദ്ധിച്ചു കൊണ്ടേയിരുന്നു..വേലക്കാരി കൾക്ക് നിർദേശം നൽകിയും ആവശ്യസാധനങ്ങൾ ചോദിച്ചറിഞ്ഞും അച്ഛനാകാനുള്ള തയ്യാറെടുപ്പ് തുടങ്ങി കഴിഞ്ഞിരുന്നു അവന്‍..

പിറകിൽ നിന്നും തന്നെ കെട്ടിപ്പിടിച്ച രണ്ട് കൈകൾ തട്ടിമാറ്റി ബിന്ദു തിരിഞ്ഞുനോക്കി ..

രാജീവ്..നിങ്ങള്‍ ഇനി എന്നെ തൊടരുത് ..
നിങ്ങളുടെ ആവശ്യം ഒരു കുഞ്ഞ് ആയിരുന്നില്ലേ.. അത് എൻറെ വയറ്റിലുണ്ട്..
ഓരോ ദിവസവും പണം എണ്ണിത്തന്ന് കൂടെ കിടന്നിരുന്ന നിങ്ങളെ എനിക്ക് വെറുപ്പാണ് ..
അറപ്പാണ്..നിങ്ങൾ കെട്ടിയ ഈ താലിയുടെ ബന്ധം എന്റെ പ്രസവത്തോടെ തീരും..
അത് വരെ എന്റെ അടുത്തേക്ക് വരരുത്..

ബിന്ദൂ…ഞാനെന്റെ കുഞ്ഞിനെ ഒന്ന് തലോടിക്കോട്ടേ…
ഒരു ഉമ്മ കൊടുത്തോട്ടെ..എനിക്ക് കൊതിയാവുന്നു..എന്റെ ശരീരത്തിൽ തൊടാൻ ഇനി നിങ്ങൾക്ക് അവകാശമില്ല..അത് നമ്മുടെ എഗ്രിമെന്റിൽ ഇല്ല ..
രണ്ടു മാസംകൂടി കഴിഞ്ഞാൽ കുഞ്ഞിനെ നിങ്ങൾക്ക് കിട്ടും..
അതുവരെ എന്റെ അടുത്തേക്ക് വരരുത്..
ഏതൊരു പെണ്ണും ഗർഭ സമയത്ത് തന്റെ ഭർത്താവിന്റെ സാമീപ്യം ആഗ്രഹിക്കാറുണ്ട്..
പക്ഷേ എനിക്കത് വേണ്ട..

അവൻ സങ്കടപ്പെട്ടുകൊണ്ട് അവിടെനിന്നും ഇറങ്ങിപ്പോയി..രണ്ട് മാസം കടന്ന് പോയി…രാജീവ് വിവരമറിഞ്ഞ് ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും പ്രസവം കഴിഞ്ഞ് അവരെ റൂമിലേക്ക് മാറ്റിയിരുന്നു..

റൂമിലെത്തിയ അവൻ ബിന്ദുവിനേയും കുഞ്ഞിനെയും മാറിമാറി നോക്കി നിന്നു..
കുഞ്ഞിനെ വാരിയെടുത്തു ചുംബനങ്ങൾ കൊണ്ട് മൂടി..
കുഞ്ഞിനെ കിടത്തി അവൻ ബിന്ദുവിന്റെ അരികത്തിരുന്നു.. കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു മാറ്റി അവനവളുടെ കയ്യിൽ പിടിച്ചു..അവളാ കൈ തട്ടിമാറ്റി..അവൻ കട്ടിലിന്റെ താഴെയിരുന്ന് അവളുടെ കാൽപ്പാദത്തിൽ മുഖമമർത്തി പൊട്ടിക്കരഞ്ഞു..

എന്നോട് ക്ഷമിക്കൂ..ബിന്ദൂ..എനിക്ക് എന്റെ കുഞ്ഞിനെയും അവളുടെ അമ്മയെയും വേണം..
എല്ലാ സ്ത്രീകളും ഒരുപോലെയാണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്.. എനിക്കും ഒരു ഭാര്യയുണ്ടായിരുന്നു..ബാംഗ്ലൂരിലെ ക്ലബ്ബുകളിൽ അഴിഞ്ഞാടി ഓരോ ദിവസവും ഓരോരുത്തരുടെ കൂടെ കിടക്ക പങ്കിടാൻ ഓടിനടന്നിരുന്ന ഭാര്യ.. അവളുടെ ഡൈവേഴ്സ് നോട്ടീസിൽ ഒപ്പിട്ട ദിവസം ഞാന്‍ ഉറപ്പിച്ചതാണ് എനിക്കിനി ഭാര്യയായി ഒരു പെണ്ണ് വേണ്ട എന്ന്..

പിന്നീടങ്ങോട്ട് ഞാനും അവളെക്കാൾ മോശമായിരുന്നു.
എനിക്കൊരു കുഞ്ഞു വേണമെന്ന ആഗ്രഹം മാത്രമാണ് ഇങ്ങനെയൊരു കാര്യത്തിന് എന്നെ പ്രേരിപ്പിച്ചത്..
ഒരു പെണ്ണ് എന്താണെന്നും എങ്ങനെയായിരിക്കണമെന്നും നീ എനിക്ക് കാണിച്ചുതന്നു..
ഒരു താലിയുടെ മഹിമ നിന്നിൽ നിന്ന് ഞാൻ കണ്ടറിഞ്ഞു..
ഞാനൊരുപാട് വേദനിപ്പിച്ചിട്ടുണ്ട് നിന്നെ..നമ്മുടെ മോളാണ് സത്യം ഞാൻ ഇനി
ഒരു തെറ്റും ചെയ്യില്ല..നിന്നൊടൊപ്പം ജീവിക്കാന്‍ കൊതിയാകുന്നു..നമുക്ക് ഒരുമിച്ച് ജീവിക്കാം ബിന്ദൂ..അവന്‍ പൊട്ടിക്കരഞ്ഞു .ചേട്ടാ..അവൻ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു..

ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ് താലികെട്ടിയ ഭർത്താവും മക്കളും ഒരുമിച്ചുള്ള ഒരു ജീവിതം..നിവൃത്തികേട് കൊണ്ട് മാത്രം നിങ്ങളുടെ മുമ്പില്‍ കഴുത്ത് നീട്ടി തരുമ്പോഴും എന്റെ കുടുംബത്തിന്റെ കഷ്ടപ്പാടുകൾ മാറിക്കിട്ടുമല്ലോ എന്ന ഒരു ചിന്ത മാത്രമായിരുന്നു എന്റെ മനസ്സിൽ…അവൾ അവന്റെ കൈപിടിച്ച് മുഖത്തേയ്ക്ക് അടുപ്പിച്ച് കൈവെള്ളയില്‍ ഒരു മുത്തം നൽകി..വലിച്ചടുപ്പിച്ച് കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു.. എനിക്ക് എന്റെ കുഞ്ഞിനെ വിട്ട് പോകാൻ കഴിയില്ല ചേട്ടാ…

അവൻ കരഞ്ഞുകൊണ്ട് അവളുടെ നെറ്റിയിൽ ചുംബിച്ചു..അവൾ അവന്റെ തലമുടിയിൽ വിരലോടിച്ചുകൊണ്ട് പറഞ്ഞു..ചേട്ടാ എന്റെ വീട്ടിൽ അറിയിക്കണ്ടേ…

അറിയിക്കണം മോളേ.. എല്ലാവരെയും അറിയിക്കണം..എന്നാലും എനിക്ക് നിന്നോടൊരു പിണക്കമുണ്ട് കേട്ടോ..അന്ന് നിന്റെ വയറ്റിൽ ഒരു ഉമ്മ വെക്കാനോ എന്റെ കുഞ്ഞിനെ ഒന്ന് തലോടാനോ നീ സമ്മതിച്ചില്ലല്ലോ…

സോറി ചേട്ടാ …അതിന് പ്രായശ്ചിത്തമായി എത്രയും പെട്ടെന്ന് ഞാൻ നിങ്ങൾക്ക് ഒരു കുഞ്ഞിനെ കൂടി തരുന്നുണ്ട്.. അതുപോരേ…

അവൾ ചിരിച്ചു കൂടെ അവനും..

short story- vadakakku oru bariya-about love

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES