നിന്‍ പ്രണയമാം മഴത്തുള്ളികളെന്‍
ഹൃദയമാം ഭൂമിയില്‍ പതിച്ചുവല്ലോ..
അതിലേറെ സ്വപ്‌നങ്ങള്‍ കിളിര്‍ത്തുവല്ലോ
പിന്നതിലൊരായിരം വര്‍ണ്ണ പുഷ്പങ്ങളും ..
ആ വര്‍ണ്ണങ്ങളെന്നും അവര്‍ണ്ണനീയമാമാസ്മരിക
സുഗന്ധം നിറഞ്ഞൊരാവിസ്മയ ലോകവും
കാലങ്ങളേറെ കഴിഞ്ഞു പോയി
ഋതുക്കള്‍ പലതും വന്നുപോയി
സൂനങ്ങള്‍ ഏറെ കൊഴിഞ്ഞു പോയി
ആ ഭൂവെ വീണ്ടും വിജനമാക്കി
ആ പ്രതലം മുഴുവന്‍ ശൂന്യമാക്കി
ഏങ്കിലുമാവളക്കൂറെല്ലാം ഒലിച്ചിറങ്ങി
ആ ഹൃത്തിനന്ത ഗര്‍ത്തങ്ങളില്‍ ഇരച്ചിറങ്ങി
പതുക്കെയാ സ്ഥാനമതില്‍ കിളിര്‍ത്തു വീണ്ടും
നവസ്വപ്നങ്ങള്‍ തന്‍ തളിര്‍ നാമ്പുകള്‍ ...
പിന്നെയും മൊട്ടിട്ടു പുതുവര്‍ണ്ണങ്ങള്‍
അവയാകെ പടര്‍ന്നാ പ്രതലം വീണ്ടും ശോഭിതം
കാല രഥത്തിന്‍ ചക്രമിനിയും സഞ്ചരിക്കും
അതിലേറിയീ ജീവിതയാത്രയിനിയും മുന്നോട്ട്
ആയുസ്സിനതിര്‍വരമ്പ് കാണും വരെയുമത്
വരെ അജ്ഞാതമാ ക്കാഴ്ച്ചകളും......