ഞാൻ
എൻ്റെ ശവങ്ങളിലേയ്ക്കിറങ്ങി നടന്നു.
പിതാവ്, മാതാവ്
പിതാമഹൻ, പിതാമഹി
അങ്ങനെയങ്ങനെ...
നടന്നു നടന്ന്
നടന്നു നടന്ന്....
ഞാനെൻ്റെ ആദി ശവത്തിൽ ചെന്നു തൊട്ടു.
നിർന്നിമേഷനായ് നോക്കി നിന്നു.
എന്നിട്ട് പതിയെ മുട്ടുകുത്തി
തൊഴുതിട്ട് നിറകണ്ണോടെ പറഞ്ഞു.
ഉണരുക
ഉണരുക
ഒരു തണുത്ത കാറ്റ് എന്നെ തഴുകി.
ഒരു കരസ്പർശം എന്നെ തലോടിയ പോലെ
ഒരശരീരി ഞാൻ ശ്രവിച്ചു
മകനേ,
നീ ഉണർന്നിരിക്കുന്നു.
എൻ്റെ താളം നിന്നിലൂടെ
ഞാൻ ശ്രവിക്കുന്നു.
എനിക്കൊന്നും മനസ്സിലായില്ല
ഇത്ര കാലം ഞാൻ മൗനിയായിരുന്നത്....?
നീ മൗനിയായിരുന്നില്ല
നിന്നിൽ ഞാൻ വളരുകയായിരുന്നു.
കടപ്പാട്: പോതുപാറ മധുസൂദനൻ