സ്ഥാനാര്‍ത്ഥികളെ അകലെ അകലെ
ഇ ലക്ഷന്‍ പ്രചരണങ്ങള്‍ ആരംഭിക്കുകയാണല്ലോ! സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും വീടുകളിലേക്ക് വരുമെന്നറിയാം. ഇത്തവണ ദയവായി വീട്ടുമുറ്റത്ത് തന്നെ നില്‍ക്കണം. മാസ്‌ക് ധരിച്ചിട്ടുണ്ടോയെന്ന് ഞങ്ങള്‍ ശ്രദ്ധിക്കും. മാസ്‌ക് താഴ്‌ത്തി വോട്ട് ചോദിച്ചാല്‍ ഒരൊറ്റ വോട്ട് പോലും കിട്ടില്ല. കൂടെ വരുന്നവരോട് അകലെ അകലെ നില്‍ക്കാന്‍ ആവശ്യപ്പെടുന്നുണ്ടോയെന്ന് ഞങ്ങള്‍ ശ്രദ്ധിക്കും.
കൈകള്‍ ശുചിയാക്കുന്നതിന് കൂടുതല്‍ ശ്രദ്ധചെലുത്തുന്ന സ്ഥാനാര്‍ത്ഥിക്ക് ഒരു രണ്ട് വോട്ട് കൂടുതല്‍ കിട്ടുവാന്‍ ഞങ്ങള്‍ ശ്രമിക്കുംകുടുംബ യോഗങ്ങളും മറ്റ് ഇലക്ഷന്‍ പ്രചരണങ്ങളുമൊക്കെ നടക്കുമ്ബോള്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും അകലെ അകലെ തന്നെ നില്‍ക്കണം.
വീടുകള്‍ക്കുള്ളില്‍ മുറികള്‍ക്കുള്ളില്‍ ഒരു മീറ്റിങ് പോലും ദയവായി കൂടരുത്. പുറത്ത്, തുറസായ സ്ഥലത്ത് അകലം പാലിച്ചുകൊണ്ട് ഏറ്റവും കുറച്ച് ആള്‍ക്കാരെ ഉള്‍പ്പെടുത്തി വേണം കൂടിയാലോചനകള്‍ സംഘടിപ്പിക്കുവാന്‍ പ്രിന്റ് ചെയ്ത ഒരു കൂട്ടം നോട്ടീസുകള്‍ സാധാരണ ഇലക്ഷന്‍ സമയത്ത് വീടുകളില്‍ എത്തിച്ചേരാറുണ്ട. ഇത്തവണ അതൊന്നും വേണ്ട.
സമൂഹ മാധ്യമങ്ങളെ നല്ലവണ്ണം ഉപയോഗിക്കാം. ഇനി ഞങ്ങള്‍ വോട്ട് ചെയ്യാന്‍ വരുമ്ബോള്‍ അകലം പാലിച്ചു തന്നെ വരും. നല്ലയിനം മാസ്‌ക് ,നല്ലവണ്ണം ധരിച്ച് ,കൈകള്‍ ശുദ്ധീകരിച്ച് സാവധാനം ഞങ്ങള്‍ വോട്ടു ചെയ്യും. അങ്ങനെ ഞങ്ങള്‍ ചെയ്യുന്നു എന്ന സ്ഥാനാര്‍ത്ഥികള്‍ കൂടി ഉറപ്പാക്കണം. ഞങ്ങളില്‍ ആരെങ്കിലും അങ്ങനെ വോട്ട് ചെയ്യുന്നില്ല എങ്കില്‍ നിങ്ങളുടെ വോട്ട് വേണ്ട എന്ന് പറയുവാനുള്ള ആര്‍ജ്ജവം കൂടി സ്ഥാനാര്‍ത്ഥികള്‍ കാട്ടണം.
തിരഞ്ഞെടുപ്പ് പ്രക്രിയയിലെ മറ്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വോട്ട് ചെയ്യുന്നവരും മത്സരിക്കുന്നവരും കര്‍ശനമായി പാലിക്കുക തന്നെ വേണം. ഇല്ലെങ്കില്‍ അമേരിക്കയെ കാത്തിരിക്കുന്ന ആ ദുരന്തം നമ്മുടെ അടുത്തും എത്തും. ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ ദിനംപ്രതി ഒരുലക്ഷത്തിലേറെ കേസുകളും അതിനൊത്ത മരണനിരക്കും ഉണ്ടാകുമെന്നാണ് അമേരിക്കയെ കുറിച്ചുള്ള വിലയിരുത്തല്‍. മാസ്‌ക് ധരിക്കാതെ അകലം പാലിക്കാതെ പ്രതിരോധമാര്‍ഗങ്ങള്‍ ശ്രദ്ധിക്കാതെ നടത്തിയ നടപടികള്‍ അമേരിക്ക കടുത്ത വില നല്‍കേണ്ടിവരും.
മുന്നറിയിപ്പ് നല്‍കിയ ആന്റണി ഫൗസി ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരോട് സാമ്ബത്തിക ലാഭമുണ്ടാക്കാനുള്ള ചില കലാപരിപാടികള്‍ എന്ന് പറഞ്ഞ് പരിഹസിച്ചു ട്രംപ്. ബൈഡനും കമലാ ഹാരിസ്സിനും കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല, കുറഞ്ഞത് കോവിഡ് 19 ന്റെ കാര്യത്തിലെങ്കിലും.
കേരളവും ആ വഴിക്ക് പോകാന്‍ പാടില്ല.
കേരളത്തില്‍ കോവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി ഒരല്പം കുറഞ്ഞുവരുന്നത് സന്തോഷകരമാണ് ആ കുറവ് നിലനിര്‍ത്തണമെങ്കില്‍ ഇലക്ഷന്‍ സമയം കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിച്ചേ കഴിയുകയുള്ളൂ ഓസ്‌ട്രേലിയയുമായി ക്രിക്കറ്റ് കളിക്കുമ്ബോള്‍ അവസാനത്തെ പന്ത് എറിഞ്ഞു തീരുന്നതുവരെ,കിട്ടിയ മേല്‍കോയ്മ കളയാതെ കാര്‍പെറ്റിനടിയില്‍ ചവിട്ടി മെതിക്കണം എന്നാണ് വിദഗ്ധ മതം
അതിവിടെയും പ്രസക്തം.
ഇവിടെയും ഞങ്ങളെല്ലാം വോട്ട് ചെയ്യാം. വിദ്യാഭ്യാസമുള്ളവര്‍ക്കും ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന വരെ ഞങ്ങള്‍ പ്രത്യേകം കാണും.അതിനെക്കാളൊക്കെ പ്രസക്തം കോവിഡ്19 മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഒരു രണ്ട് വോട്ട് കൂടുതല്‍ എന്നുള്ളത് തന്നെ.
എന്ന്
സസ്‌നേഹം
നിങ്ങളുടെ ഒരു പ്രിയപ്പെട്ട വോട്ടര്‍
ഡോ. സുല്‍ഫി നൂഹു